Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2026 20:38 IST
Share News :
മസ്കറ്റ്: പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധന അടിയന്തരമായി പിൻവലിക്കണമെന്നും കേരള പ്രവാസി ക്ഷേമ ബോർഡ് ജനാധിപത്യപരമായും സുതാര്യമായും പുനഃസംഘടിപ്പിക്കണമെന്നും ഇൻകാസ് പ്രധിനിധി ആവശ്യപ്പെട്ടു.
കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസി മലയാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഇൻകാസ് പ്രതിനിധി സന്തോഷ് പള്ളിക്കൽ പ്രസ്താവനയിൽ പറഞ്ഞു. ഇൻഷുറൻസ് പ്രീമിയം വർധന സാധാരണ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, വർധനയുടെ കാരണങ്ങൾ അടിയന്തരമായി പരിശോധിച്ച് അത് പിൻവലിക്കാനും എല്ലാവർക്കും താങ്ങാനാകുന്ന നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരള പ്രവാസി ക്ഷേമ ബോർഡിന്റെ നിലവിലെ ഘടനയും അംഗനിയമന രീതിയും പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബോർഡിൽ സി.പി.എം. അനുഭാവികൾക്കും പാർട്ടിയുമായി ബന്ധമുള്ളവർക്കും അമിത പ്രാതിനിധ്യം ലഭിക്കുന്നുവെന്ന വിമർശനം ഗൗരവമായി പരിഗണിക്കണം. പ്രവാസി ക്ഷേമം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ താൽപര്യങ്ങൾക്ക് വിധേയമാകാതെ എല്ലാ പ്രവാസികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജനാധിപത്യപരമായ സംവിധാനമായി ബോർഡ് മാറണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാഷ്ട്രീയ, സാമൂഹിക, പ്രവാസി സംഘടനകളിൽ നിന്നുള്ള അർഹരായ പ്രതിനിധികൾക്ക് നീതിപൂർവമായ പ്രാതിനിധ്യം ഉറപ്പാക്കണം. ബോർഡ് അംഗങ്ങളുടെ നിയമനത്തിൽ രാഷ്ട്രീയ പക്ഷപാതം ഒഴിവാക്കി യോഗ്യത, പ്രവാസി സമൂഹത്തിലെ പ്രവർത്തനപരിചയം, പൊതുസേവന പ്രതിബദ്ധത, സുതാര്യത എന്നിവ മാനദണ്ഡമാക്കണം. പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി സർക്കാർ അടിയന്തര ചർച്ച നടത്തി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുന്നതിനും പ്രവാസി ക്ഷേമ ബോർഡ് അടിയന്തരമായി പുനഃസംഘടിപ്പിക്കുന്നതിനും മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടപെടണം എന്നാവശ്യപ്പെട്ട് സർക്കാരിന് മുന്നിൽ ശക്തമായ നിലപാട് ഉന്നയിക്കുന്നതായും സന്തോഷ് പള്ളിക്കൽ വ്യക്തമാക്കി.
പ്രവാസികൾ കേരളത്തിന്റെ വികസനത്തിനും സമ്പദ്വ്യവസ്ഥയ്ക്കും നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ലെന്നും അവരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നത് ഔദാര്യമല്ല, നീതിപൂർവമായ ഭരണത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Follow us on :
Tags:
More in Related News
Please select your location.