Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2025 18:12 IST
Share News :
തലയോലപ്പറമ്പ് : കുരുന്നുകൾക്ക് തപാലാഫീസിൽ എന്തുകാര്യം എന്ന് ഇനിയാരും ചോദിക്കരുത്. എഴുത്ത് എഴുതാനും, കവറിൽ ഇടാനും, സ്റ്റാമ്പ് വാങ്ങി ഒട്ടിക്കാനും അയക്കാനുമെല്ലാം കുട്ടികൾ പഠിച്ചു കഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങൾ അരങ്ങുവാഴുന്ന ഇക്കാലത്തും തലയോലപ്പറമ്പ് സെന്റ് ജോർജ് സ്കൂളിലെ കുരുന്നുകൾ എല്ലാവരും വ്യാഴാഴ്ച തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിൽ എത്തിയത് തങ്ങൾ സ്വയം പെയിന്റ് ചെയ്ത് തയ്യാറാക്കിയ ക്രിസ്മസ് കത്തുകളുമായിട്ടാണ്. വരി വരിയായി നിന്ന് അഞ്ചു രൂപയുടെ സ്റ്റാമ്പ് പോസ്റ്റ് മാസ്റ്ററോട് ചോദിച്ചു വാങ്ങി കവറിൽ പശയെടുത്തു ഒട്ടിച്ച് തങ്ങളുടെ കത്തുകൾ തപാൽ പെട്ടിയിൽ നിക്ഷേപിച്ചു. തലയോലപ്പറമ്പ് പോസ്റ്റ് മാസ്റ്റർ ദിവ്യയുടെ നേതൃത്വത്തിൽ ജീവനക്കാർ കുട്ടികളെയും അധ്യാപകരെയും സ്വീകരിച്ചു.
സ്വന്തം മാതാപിതാക്കൾക്കായാണ് സെന്റ് ജോർജ് സ്കൂളിലെ നഴ്സറി മുതൽ രണ്ടാം ക്ലാസ്സ് വരെ പഠിക്കുന്ന 180 കുട്ടികൾ പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി ക്രിസ്മസ്, പുതുവത്സര ആശംസാ കാർഡുകൾ സ്വയം തയ്യാറാക്കിയതും അയക്കുന്നതും. സ്കൂൾ മാനേജർ ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ, അസി. മാനേജർ ഫാദർ ആൽജോ കളപുരക്കൽ, കിന്റെർഗാർട്ടൻ സൂപ്പർവൈസർ സിസ്റ്റർ ഡയസ് ഫ്രാൻസിസ്, ഹെഡ് മിസ്ട്രെസ് ആഷാ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.