Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2024 11:22 IST
Share News :
ലഖ്നോ: ഭാര്യയുടെ പ്രസവ ചെലവിന് പണം കണ്ടെത്താൻ കഴിയാതെ മൂന്നുവയസുള്ള മകനെ വിൽക്കാൻ നിർബന്ധിതനായി പിതാവ്. ഉത്തർപ്രദേശിലെ കുശിനഗറിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച ഭാര്യയുടെ ചികിത്സ ബീല്ലുകളടക്കാതെ ഭാര്യയെയും നവജാത ശിശുവിനെയും ഡിസ്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർ തയാറായിരുന്നില്ല. തുടർന്നാണ് ബില്ലടക്കാനുള്ള പണം കണ്ടെത്താൻ പിതാവ് കുട്ടിയെ വിൽക്കാൻ തീരുമാനിച്ചത്. ബർവ പാട്ടി സ്വദേശിയായ ഹരീഷ് പട്ടേൽ ആണ് ഭാര്യയുടെ പ്രസവചെലവുകൾക്കായി സ്വന്തം കുഞ്ഞിനെ വിൽപന നടത്തിയത്.
പട്ടേലിന്റെ ആറാമത്തെ കുഞ്ഞാണിത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഇടനിലക്കാരൻ അമ്രേഷ് യാദവ്, ദത്തെടുത്ത മാതാപിതാക്കളായ ഭോല യാദവ്, ഭാര്യ കലാവതി, വ്യാജ ഡോക്ടർ, താര കുശ്വാഹ, ഒരു സഹായി എന്നിവരും ഉൾപ്പെടുന്നു. കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി മാതാപിതാക്കളുടെ അടുത്ത് എത്തിച്ചു.
കഴിഞ്ഞ ആഗസ്റ്റിൽ അലിഗഢിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനെ പിതാവ് 56,000 രൂപക്ക് വിൽപന നടത്തിയിരുന്നു. കുഞ്ഞിന്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കുഞ്ഞിനെ വാങ്ങിയ ദമ്പതികളെ കണ്ടെത്തി അമ്മയെ തിരികെ ഏൽപ്പിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.