Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊട്ട് തൊടുന്നതിന് വിലക്കില്ലല്ലോ'; ഹിജാബ് വിലക്കിയ കോളേജ് നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി

09 Aug 2024 23:01 IST

Enlight News Desk

Share News :

ഡൽഹി: മുബൈയിലെ സ്വകാര്യ കോളേജിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. മുംബെയിലെ എൻ കെ ആചാര്യ ആൻഡ് ടി കെ മറാത്ത കോളേജിന്റെ സർക്കുലറിനെതിരെ ഒൻപതു പെൺകുട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുംബൈ ഹൈക്കോടതി ഹർജി നിരസിച്ചതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

വിദ്യാർത്ഥികൾ ക്യാമ്പസിൽ ഹിജാബ്, തൊപ്പി, ബാഡ്ജുകൾ എന്നിവ ധരിക്കുന്നത് വിലക്കിയ നടപടിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹിജാബ്, തൊപ്പി, ബാഡ്ജ് എന്നിവ ധരിക്കരുതെന്ന് വ്യക്തമാക്കുന്ന, ഉത്തരവിലെ രണ്ടാമത്തെ വ്യവസ്ഥ ഭാഗികമായി സ്റ്റേ ചെയ്യുന്നുവെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

മുഖം മറയ്ക്കുന്ന വസ്ത്രം പരസ്പരമുള്ള സംവാദത്തെ തടസ്സപ്പെടുത്തുന്നുവെന്നാണ് മറുഭാഗത്തിന്റെ വാദം. 

പൊട്ട് തൊട്ടുവരുന്നവരെ കോളേജ് വിലക്കുമോ? ഇല്ലല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. സ്ഥാപനം തുടങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് നിര്‍ഭാഗ്യകരമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Follow us on :

More in Related News