Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Dec 2025 15:14 IST
Share News :
വൈക്കം: വൈക്കം നഗരസഭ, വൈക്കം, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍, എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഏറ്റവും മുതിര്‍ന്ന അംഗം ആദ്യം വരണാധികാരി മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ഈ അംഗം മറ്റുള്ളവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം അംഗങ്ങളുടെ ആദ്യയോഗം ചേര്‍ന്നു. വൈക്കം നഗരസഭയിൽ മുതിർന്ന അംഗം കെ.ജി അബ്ദുള്‍ സലാം റാവുത്തറാണ് വരണാധികാരി മുൻപാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ ചെമ്മനത്തുകര ഡിവിഷനില്‍ നിന്നുള്ള കെ.കെ. ശശികുമാര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരിയായ സഹകരണസംഘം ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍)പി.പി. സലീം സത്യവാചകം ചൊല്ലിക്കൊടുത്തു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ ആയാംകുടി ഡിവിഷനില്‍ നിന്നുള്ള ജോസ് പുത്തന്‍കാലായ്ക്ക് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) കെ.പി. ദീപ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗ്രാമപഞ്ചായത്തുകളില്‍ പോള്‍സണ്‍ ജോസഫ് (ടി.വി. പുരം), പി.പി. പദ്മനന്ദനന്‍ (മറവൻതുരുത്ത്), വി.ടി. ജയശ്രീ (വെച്ചൂര്‍), പി. സുശീലകുമാരി (തലയാഴം), കെ.ജെ. സണ്ണി (ചെമ്പ്), കെ.ജി. രാജു(ഉദയനാപുരം), ജോസ് മുണ്ടുകുന്നേല്‍ (കടുത്തുരുത്തി),ബാബു ജോര്‍ജ് തയ്യില്‍ (കല്ലറ), ജോണ്‍ തറപ്പേല്‍ (തലയോലപ്പറമ്പ്),സുജത രമണന്‍ (മുളക്കുളം), ടി. വി ബേബി( വെള്ളൂര്‍), ശോഭ ഗോപിനാഥന്‍ നായര്‍ ( ഞീഴൂര്‍) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്.
Follow us on :
Tags:
More in Related News
Please select your location.