Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്വേഷമില്ലാത്ത ജനതയുണ്ടെങ്കിലേ നവഭാരതസൃഷ്ടി സാധ്യമാകു - തുഷാര്‍ ഗാന്ധി

25 Jul 2024 16:34 IST

WILSON MECHERY

Share News :

മാള:

വിദ്വേഷമില്ലാത്ത ജനതയുണ്ടെങ്കിലേ നവഭാരതസൃഷ്ടി സാധ്യമാകുകയുള്ളൂ എന്ന് പ്രമുഖ ആക്ടിവിസ്റ്റും, എഴുത്തുകാരനും, മഹാത്മഗാന്ധിയുടെ ചെറുമകനുമായ ശ്രീ തുഷാര്‍ഗാന്ധി പ്രസ്ഥാവിച്ചു. മാള ഡോ. രാജു ഡേവിസ് ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍റെ ഡെസിനിയല്‍ ആഘോഷങ്ങളുടെ ഭാഗമായി മാസം തോറും നടത്തുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. എന്നും വിദ്വേഷം ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വന്‍ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. ഹിന്ദു - മുസ്ലിം വിദ്വേഷം മൂലം ഇന്ത്യ വിഭജിക്കപ്പെട്ടതാണ് രാജ്യത്തിന്‍റെ വന്‍ പുരോഗതിക്ക് തടസ്സമായത് .ഇത് മൂലം ഉണ്ടായ വര്‍ഗ്ഗീയ കലാപങ്ങളും വിഭജിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധങ്ങളും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വിഘാതമായി. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര സമരത്തെത്തുടര്‍ന്ന് ഭാരതത്തില്‍ സ്വാതന്ത്രം ലഭിച്ചുവെങ്കിലും 75 കൊല്ലമായിട്ടും പൂര്‍ണ്ണ സ്വരാജ് ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും മുഴുവന്‍ ജനങ്ങള്‍ക്കും തുല്യമായ സാമ്പത്തിക സമത്വം വരുമ്പോഴാണ് സ്വാതന്ത്രം പൂര്‍ണ്ണമാകുകയുള്ളൂ. ഇപ്പോള്‍ ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്ന് സ്വന്തം ജനതയുടെ തന്നെ അടിമത്വത്തിലേക്ക് മാറിയ ,സാഹചര്യം മാത്രമാണ് ഉണ്ടായത്. അത് കൂടുതല്‍ അപകടകരമാണുണ്ടാക്കിയത് . ഹിന്ദുയിസം ആദ്ധ്യാത്മിക മാര്‍ഗ്ഗമാണെന്നും, ഹിന്ദുത്വവ രാഷ്ട്രീയ മാര്‍ഗ്ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അണ്ണഹസാര സമരത്തില്‍ സത്യസന്ധതയും, ആത്മാര്‍ത്ഥതയും ഉണ്ടായില്ലെന്നും, ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിച്ച സമരമായതിനാലാണ് പരാജയപ്പെട്ടതെന്ന് വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഇസ്രായേല്‍ - പാലസ്തീന്‍ പ്രശ്നപരിഹാരത്തിന് തുഷാര്‍ഗാന്ധി മദ്ധ്യസ്ഥത വഹിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടത് ലോക രാഷ്ട്രങ്ങള്‍ക്ക് പ്രശ്നപരിഹാരം വേണ്ടെന്ന രീതി ഉണ്ടായതുകൊണ്ടാണെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

പ്രഭാഷണ പരമ്പരയിലെ 2-ാമത്തെ സംവാദത്തില്‍ ചെയര്‍മാന്‍ ഡോ. രാജു ഡേവിസ് പെരേപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ജിജി ജോസ്, ജോസഫ് ചിറയത്ത്, ഡയറക്ടര്‍ അന്ന ഗ്രേസ് രാജു, ആബ്ഡിയേല്‍ ഡില്ലോ, തേജശ്രീ അജിത്, ഐഡ സേറ..എന്നിവര്‍ പ്രസംഗിച്ചു .

Follow us on :

More in Related News