Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2024 12:34 IST
Share News :
ന്യൂഡൽഹി : ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിമർശനങ്ങൾക്ക് മറുപടി നൽകി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. നിർമലയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നടക്കം രൂക്ഷമായ വിമർശനമുയർന്നതിനെ തുടർന്നാണ് മറുപടി.
ശിവസേനയുടെ രാജ്യസഭാംഗം പ്രിയങ്ക ചതുർവേദിയുടെ വിമർശനത്തിന് മറുപടിയായിട്ടാണ് സീതാരാമൻ പ്രതികരിച്ചത്. ‘ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ഡീംഡ് സർവകലാശാലയിൽ തമിഴിൽ നടത്തിയ പ്രസംഗത്തിൽ ഞാൻ ഇക്കാര്യം പരാമർശിച്ചിരുന്നു. സി.എ പോലുള്ള കർക്കശമായ പരീക്ഷ പാസായതിനുശേഷം അവളുടെ സമ്മർദ്ദം അസഹനീയമാണെന്ന് പ്രത്യേകം സൂചിപ്പിച്ചിരുന്നു. സ്ത്രീയുടെയോ സ്ഥാപനത്തിന്റെയോ പേരുകളൊന്നും പറഞ്ഞിട്ടില്ല. പ്രസ്തുത സർവകലാശാല എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരു ധ്യാന ഹാളും ആരാധനാലയവും സംവിധാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾ ആന്തരിക ശക്തി വളർത്തിയെടുക്കേണ്ടത് എങ്ങനെയെന്ന് ഞാൻ സംസാരിച്ചത്.
കുട്ടികളെ പിന്തുണക്കുന്നതിനുള്ള സ്ഥാപനങ്ങളുടെയും കുടുംബങ്ങളുടെയും പ്രാധാന്യം ഞാൻ എടുത്തുകാണിച്ചു. ഇരയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. മരണവുമായി ബന്ധപ്പെട്ട് ചൂഷണകരമായ തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം ഇതിനകം ഉറപ്പ് നൽകിയിട്ടുണ്ടെന്നും’ നിർമല വിശദീകരിച്ചു. എക്സിലൂടെയായിരുന്നു പ്രതികരണം.
‘കഠിനമായ ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദം നേടിയപ്പോൾ ഉണ്ടായ സമ്മർദ്ദം കൈകാര്യം ചെയ്യാൻ അന്നക്ക് ആന്തരിക ശക്തി ഉണ്ടായിരുന്നു. വിഷലിപ്തമായ തൊഴിൽ സംസ്‌കാരവും നീണ്ട ജോലി സമയവുമാണ് അവളുടെ ജീവൻ അപഹരിച്ചത്. ഇരയെ അപമാനിക്കുന്നത് നിർത്തുക. അൽപ്പമെങ്കിലും സംവേദനക്ഷമത കാണിക്കാൻ ശ്രമിക്കുക. നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ ദൈവം വഴികാട്ടിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്നായിരുന്നു ശിവസേന എം.പി പ്രിയങ്ക ചതുർവേദിയുടെ പോസ്റ്റ്.
Follow us on :
Tags:
More in Related News
Please select your location.