Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെസ്റ്റോ ഗ്രൂപ്പിന്റെ ഒമാനിലെ പതിനേഴാമത്തെ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

17 Sep 2024 00:42 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: നെസ്റ്റോ ഗ്രൂപ്പിന്റെ ഒമാനിലെ പതിനേഴാമത്തെയും ആഗോളതലത്തിൽ നൂറ്റി ഇരുപത്തിയൊമ്പതാമത്തെയും റീറ്റെയ്ൽ സ്റ്റോർ മബേലയിൽ ബിലാദ് മാളിൽ പ്രവർത്തനം ആരംഭിക്കുന്നു. 

മബേലയുടെ ഹൃദയഭാഗത്ത് അൽ സലാം സ്ട്രീറ്റിൽ ബിലാദ് മാൾ നെസ്റ്റോ സെപ്റ്റംബർ പതിനെട്ടിന് ഉച്ചക്ക് 12 മണിക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

215,000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ വിശാലമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നാൽപ്പത് ചെക് ഔട്ട് കൗണ്ടറുകൾ ഉണ്ടാകും. സമ്പന്നമായ ഇന്റീരിയറും ഉപഭോഗതാക്കൾക്ക് സൗകര്യപ്രദമായ സ്റ്റോർ ലേ ഔട്ടും മറ്റൊരു പ്രത്യേകതയാണ്. വ്യത്യസ്തമായ ഡിസൈനിലുള്ള ഹോം ഫർണീച്ചറുകൾക്കും, ഡെക്കറേഷൻ സാധനങ്ങൾക്കുമായി പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. 

750 ലധികം കസ്റ്റമർ പാർക്കിങ് ആണ് ബിലാദ് മാൾ നെസ്‌റ്റോക്ക് ഉള്ളത്. "ഫൺ ടുഡേ" എന്ന പേരിൽ കുട്ടികൾക്കുള്ള കളിസ്ഥലം ബിലാദ് മാൾ നെസ്‌റ്റോയുടെ ഭാഗമായി ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രവർത്തനം തുടങ്ങും. കൂടാതെ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ റസ്റ്റോറന്റുകൾ, ഇവെന്റുകൾക്കും കൂടിചേരലുകൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള മൾട്ടി പർപ്പസ് ഹാൾ എന്നിവയും ബിലാദ് മാൾ നെസ്‌റ്റോയുടെ ഭാഗമായി ഒരുമാസത്തിനുള്ളിൽ തന്നെ പ്രവർത്തനം ആരംഭിക്കും. 

ഹൈപ്പർ മാർക്കറ്റ് കൂടാതെ വ്യത്യസ്ത ഉൽപ്പന്നങ്ങൾ ലഭിക്കുന്ന മറ്റു ഷോപ്പുകളും ബിലാദ് മാളിൽ പ്രവർത്തിക്കും. നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഒമാനിൽ സാന്നിധ്യം വർധിപ്പിക്കുകയാണെന്നും, ഒമാനി കമ്യൂണിറ്റിയെ സേവിക്കുന്നതിനായി അടുത്ത രണ്ടു വർഷത്തിനുള്ളിൽ അഞ്ചു പുതിയ പ്രൊജെക്ടുകൾ കൂടെ ഒമാനിൽ തുറക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 

ഹാരിസ് പാലൊള്ളത്തിൽ (റീജണൽ ഡയറക്ടർ), മുജീബ് വി ടി കെ (റീജണൽ ഡയറക്ടർ), ഹമീദ് അൽ വഹൈബി (എച് ആർ ഡയറക്ടർ), മുസവ്വിർ മുസ്തഫ (ഗ്രൂപ്പ് കൊമേർഷ്യൽ ഹെഡ്), ഷഹൽ ഷൗക്കത്ത് (എച് ആർ കൺട്രി ഹെഡ്), മസ്കരി (എച് ആർ ഓപ്പറേഷൻ മാനേജർ), ഷാജി അബ്ദുല്ല (റീജണൽ ഓപ്പറേഷൻ മാനേജർ), ഷംസുദ്ധീൻ (റീജണൽ ഓപ്പറേഷൻ മാനേജർ), നൗഷാദ് കെ വി (ബൈയിങ് ഹെഡ്, എഫ് എം സി ജി), സമീർ അബ്ദുൽ സലാം (ഫൈനാൻസ് മാനേജർ), ഹാരിസ് എച്. എച് (റീജണൽ മീഡിയ ആൻഡ് മാർക്കറ്റിങ് മാനേജർ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


ൾഫ് വാർത്തകൾക്കായി:  https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News