Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2026 18:33 IST
Share News :
കടുത്തുരുത്തി: മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2025 വർഷത്തെ സംസ്ഥാനതല, ജില്ലാതല മൃഗസംരക്ഷണ അവാർഡുകൾ നൽകുന്നു. അർഹരായ കർഷകരിൽ നിന്നും നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ക്ഷണിച്ചു.
*സംസ്ഥാനതല അവാർഡുകൾ*
1. മികച്ച ക്ഷീരകർഷകൻ /കർഷക– ₹1,00,000/-
2. വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഡയറി ഫാം – ₹1,00,000/-
3. മികച്ച സമ്മിശ്ര കർഷകൻ/കർഷക – ₹1,00,000/-
4. മികച്ച പൗൾട്രി കർഷകൻ/കർഷക – ₹50,000/-
5. മികച്ച യുവകർഷകൻ/കർഷക – ₹50,000/-
6. മികച്ച വനിതാ കർഷക/സംരംഭക – ₹50,000/-
*ജില്ലാതല അവാർഡുകൾ*
1. മികച്ച ക്ഷീരകർഷകൻ/കർഷക – ₹20,000/-
2. മികച്ച സമ്മിശ്ര കർഷകൻ/കർഷക – ₹10,000/-
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നൽകുന്ന അവാർഡുകളുടെ വിശദമായ മാനദണ്ഡങ്ങളും അപേക്ഷാ ഫോറവും മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ( ahd.kerala.gov.in) സർക്കാർ മൃഗാശുപത്രികളിലും ലഭ്യമാണ്.
അർഹരായ കർഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ 2026 ഒക്ടോബർ 22-നകം ബന്ധപ്പെട്ട സർക്കാർ മൃഗാശുപത്രികളിൽ സമർപ്പിക്കേണ്ടതാണ്.
Follow us on :
Tags:
More in Related News
Please select your location.