Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2026 18:26 IST
Share News :
കടുത്തുരുത്തി: കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് കേരള സർക്കാർ തെരഞ്ഞെടുത്ത വില്ലേജുകളിൽ ഡിജിറ്റൽ ക്രോപ്പ് സർവ്വേ പദ്ധതി നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ തവണയും കടുത്തുരുത്തി പഞ്ചായത്തിൽ ഡിജിറ്റൽ ക്രോപ് സർവ്വേ നടത്തിയിരുന്നു. തിരഞ്ഞെടുത്ത വില്ലേജുകളിലെ *വിളകളുടെ* *വിവരശേഖരണമാണ്* ഈ പദ്ധതി ലക്ഷ്യമിടുന്നത്. സർവ്വേ നടത്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട സർവ്വേയർമാർ വില്ലേജിലെ പല ഇടങ്ങളിലായി വരുകയും ഡിജിറ്റൽ ക്രോപ് സർവ്വേ അപ്ലിക്കേഷൻ വഴി വിവരശേഖരണം നടത്തുന്നതുമാണ്. എല്ലാവരുടെയും അറിവിലേക്കായി ഈ വിവരം അറിയിച്ചു കൊള്ളുന്നു.
കടുത്തുരുത്തി, മുട്ടുചിറ വില്ലേജുകളിൽ സർവ്വേ ചെയ്യുന്നതിലേയ്ക്കായി *ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അറിയാവുന്ന വ്യക്തികൾ കടുത്തുരുത്തി കൃഷിഭവനിൽ അപേക്ഷ നൽകാവുന്നതാണ്. ഒരു സർവ്വേ നമ്പർ പ്ലോട്ട് സർവ്വേ ചെയ്യുന്നതിലേയ്ക്കായി 20/- രൂപയാണ് നിശ്ചയിച്ചിട്ടുള്ളത് എന്നും
കടുത്തുരുത്തി കൃഷി ഓഫീസർ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.