Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരുനാഗപ്പള്ളിയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

17 Aug 2026 09:22 IST

R mohandas

Share News :

ചാത്തന്നൂർ:കരുനാഗപ്പള്ളിയിൽ കാണാതായ പടനായർകുളങ്ങര തെക്ക്, അറയ്ക്കൽ വീട്ടിൽ നൗഷാദ് –ഷെമീമ ദമ്പതികളുടെ മകൻ ബിലാലി(12)ന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയിൽനിന്നാണ് തിങ്കൾ രാവിലെ യാണ് മൃ തദേഹം കണ്ടെടുത്തത്. പടനായർകുളങ്ങര തെക്ക് ഗവ. വെൽഫെയർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

ശനിയാഴ്ച വൈകുന്നേരമാണ് ബിലാലിനെ കാണാതായത്. ഫുട്ബോൾ കളിക്കുന്നതിനായി വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥിയെ വൈകിയും തിരികെ എത്താത്തതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്‌. വിദ്യാർഥിയുടെ വസ്ത്രങ്ങളും ചെരിപ്പും സൈക്കിളും കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു.




Follow us on :

More in Related News