Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ബീച്ചിൽ മെഗാ ക്ലീനിങ് ഡേ സംഘടിപ്പിച്ച് UNITY സോഷ്യൽ സർവീസ് മൂവ്മെന്റ്

09 Aug 2026 09:13 IST

NewsDelivery

Share News :

കോഴിക്കോട്: സംസ്ഥാനത്തെ തീരദേശങ്ങൾ ശുചീകരിക്കുന്നതിന്റെ ഭാഗമായി യൂണിറ്റി സോഷ്യൽ സർവീസ് മൂവ്മെന്റ് സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡേയുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കോഴിക്കോട് ബീച്ചിലെ ക്ലീനിങ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോർപ്പറേഷൻ കൗൺസിലർ സഫറി വെള്ളയിൽ നിർവഹിച്ചു. യൂണിറ്റി സംസ്ഥാന ചെയർമാൻ അബ്ദു റഷീദ് ഉഗ്രപുരം, ഭാരവാഹികളായ സാജിർ, ഹബീബ് മൊറയൂർ, ജാബിർ വാഴക്കാട് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

തീരദേശങ്ങളുടെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടാണ് സംസ്ഥാന വ്യാപകമായി മെഗാ ക്ലീനിങ് ഡേ സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. കോഴിക്കോട് ബീച്ചിലെ ശുചീകരണത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

Follow us on :

More in Related News