Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2025 02:12 IST
Share News :
ദുബായ്: നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് യൂ എ ഇ ചാപ്റ്റർ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് സ്ഥാപക അംഗവും, മുൻ പ്രസിഡണ്ടുമായിരുന്ന മുബാറക് ഇമ്പറാക്കിന് ഊഷ്മളമായ യാത്രയയപ്പ് നൽകി.
2025 നവംബർ 23ന് ദുബായ് ബാബൽ സലാം റെസ്റ്റോറന്റിൽ വെച്ച് നടന്ന എക്സിക്യൂട്ടീവ് മീറ്റിങ്ങിനോട് അനുബന്ധിച്ച് നടന്ന യാത്രയയപ്പ് സംഗമത്തിൽ പ്രസിഡന്റ് ഡോ. അഭിരാജ് പുന്നാരശ്ശേരി, ജനറൽ സെക്രട്ടറി അലാവുദ്ധീൻ, ട്രഷറർ ഫിറോസ് ടി വി എന്നിവരുടെ നേതൃത്വത്തിൽ മെമെന്റോ നൽകി ആദരിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ ജാഫർ കണ്ണാട്ട്, മുഹമ്മദ് അക്ബർ, ഡോ. റെൻഷി രഞ്ജിത്, സാദിഖലി, ഹുമയൂൺ കബീർ, അബ്ദുൽ ഷുക്കൂർ, അശ്റഫ് ഖാസിം, ആശിഫ് റഹ്മാൻ, നൗഷാദ്, അഷ്‌കർ, മിഥിലാജുദ്ധീൻ, ഉണ്ണി പുന്നാര, നസീറുദ്ദീൻ, ഹാറൂൺ, സലാം, ഷാജഹാൻ സിങ്കം, അഭിലാഷ്, സൈഫുദ്ദീൻ, അബ്ദുൽ നാസർ, എന്നിവർ പങ്കെടുത്തു.
യൂ എ ഇ യിൽ മുബാറക് ഇമ്പറാക്കിന്റെ സാമൂഹിക, സാംസ്കാരിക രംഗത്തെ മുപ്പത്തി മൂന്ന് വർഷത്തെ ദീർഘകാല സേവനവും, സംഘടനയോടുള്ള അതുല്യ സമർപ്പണവും യോഗത്തിൽ പങ്കെടുത്ത എല്ലാവരും പ്രത്യേകം സ്മരിച്ചു.
നാട്ടിലേക്ക് മടങ്ങുന്നതിൽ അനുഭവിക്കുന്ന മനോവേദനയും സുഹൃത്തുക്കളോടുള്ള ആത്മബന്ധവും അദ്ദേഹം അഭിമുഖ പ്രസംഗത്തിൽ വികാര ഭരിതമായി പങ്കുവച്ചു.
എന്നും സൗഹൃദത്തിന് മുൻതൂക്കം നൽകിയിരുന്ന അദ്ദേഹം ജീവിതത്തിൽ സമ്പാദ്യം ഇത്തരം സൗഹൃദങ്ങളാണെന്നും, ഇത്തരം ബന്ധങ്ങൾ ആരോഗ്യപരമായ ജീവിതം നിലനിർത്താൻ സഹായകമാകുമെന്നും വൈദ്യശാസ്ത്രം തന്നെ തെളിയിച്ചിരിക്കുന്നതായും അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു.
നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് അദ്ദേഹത്തിന്റെ ഭാവി ജീവിതത്തിന് ഹൃദയംഗമമായ ആശംസകളും ആയുരാരോഗ്യ സൗഖ്യ
വും നേർന്നു.
Follow us on :
Tags:
More in Related News
Please select your location.