Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2024 18:23 IST
Share News :
സലാല: രണ്ട് പതിറ്റാണ്ടിലധികമായി സലാലയിലെ സാമൂഹിക മണ്ഡലത്തിൽ പ്രവർത്തിച്ചിരുന്ന ആലപ്പുഴ മാവേലിക്കര പുന്നമൂട് സ്വദേശിയാ കാരിക്കോട്ട് നൈനാൻ കെ. ഉമ്മൻ (51) നാട്ടിൽ നിര്യാതനായി.
അൽ കതീരി കമ്പനിയിൽ അഡ്മിനിസ്ട്രേറ്റിവ് മാനേജറായിരുന്ന, സലാല സെന്റ് സ്റ്റീഫൻസ് ഒർത്തോഡോക്സ് ചർച്ചിന്റെ കമ്മിറ്റിയംഗവും മുൻ ട്രസ്റ്റിയുമായിരുന്ന നൈനാൻ കെ. ഉമ്മൻ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിരവധി ഭക്തി ആൽബങ്ങൾ നിർമിച്ചിട്ടുണ്ട്.
ഭാര്യ ആനി നൈനാൻ സലാലയിൽ ഫാർമസിസ്റ്റായി ജോലി ചെയ്തു വരുന്നു. മക്കൾ: നിതിൻ കെ. നൈനാൻ (ആർകിടെക്ചർ), ലിവിന ആൻ നൈനാൻ (വിദ്യാർഥി, ഇന്ത്യൻ സ്കൂൾ സലാല).
മൃതദേഹം പുന്നമൂട് മാർ ഗ്രിഗോറിയസ് സെമിത്തേരിയിൽ സംസ്കരിക്കും. കോൺസുലാർ ഏജൻറ് ഡോ. കെ.സനാതനൻ, ഇടവക വികാരി ഫാദർ പി.ഒ. മത്തായി, ട്രസ്റ്റി സുനു ജോൺ എന്നിവർ അനുശോചിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.