Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കൈ ദുരന്തം: തിരിച്ചറിയാത്ത 22 പേരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു

06 Aug 2024 20:36 IST

Enlight News Desk

Share News :

കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത 22 പേരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. പുത്തുമലയില്‍ ഹാരിസണ്‍ മലയാളത്തിന്‍റെ ഭൂമിയിലാണ് സംസ്കാരം നടന്നത്.

സംസ്കാരത്തിന് കൂടുതല്‍ സ്‌ഥലം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിർദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുണ്ടക്കൈ ദുരന്തത്തിൽ പരിശോധിക്കാത്ത ഒരു പ്രദേശവും മേഖലയിൽ ഉണ്ടാകില്ലെന്നുംകാണാതായ വരെ കണ്ടെത്താനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഉരുൾവഴി പ്രദേശത്ത് ഇന്നും തെരച്ചിൽ തുടരുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്കൂൾ ക്യാമ്പുകളിൽ നിന്ന് ദുരിത ബാധിതരെ മാറ്റും. പകരം സംവിധാനം കണ്ടെത്തും. കുട്ടികളുടെ പഠനം മുൻനിർത്തിയാണ് ഈ തീരുമാനം.

ദുരന്ത ബാധിത വീടുകളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ വീണ്ടെടുക്കും. പൊലീസിന്റെ സഹായം ഇതിനായി തേടും.അപകടാവസ്ഥയിലൂടെ കെട്ടിടങ്ങൾ ഉടമകളുടെ അനുമതിയോടെ പൊളിച്ച് നീക്കും. സൈന്യത്തിന്റെ തുടർ നടപടികൾ ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതപ്പെടുത്തി. വിവിധ സേനകളിൽ നിന്ന് 1174 പേർ തെരച്ചിലിൽ പങ്കെടുക്കുന്നു. നാട്ടുകാരും വോളന്റിയർമാരും തിരച്ചിലിനുണ്ട്.


ദുരിതാശ്വാസ മേഖലയിൽ കുടിവെള്ളം, ഭക്ഷണം എന്നിവ കാര്യക്ഷമമായി വിതരണം ചെയ്യുന്നുണ്ട്. ജനങ്ങൾക്ക് നഷ്ടപെട്ട ഗ്യാസ് സിലണ്ടർ പാസ്ബുക്ക് എന്നിവ ലഭിക്കാൻ ഏജൻസികൾക്ക് നിർദ്ദേശം നൽകി. വെള്ളാർ മല മുണ്ടക്കൈ സ്കൂളുകളിൽ ഒന്നാം പാദ പരീക്ഷ മാറ്റി. മറ്റ് ഏതെങ്കിലും സ്കൂളിൽ മാറ്റണമോ എന്ന് പരിശോധിക്കും. മുഖ്യമന്ത്രി പറഞ്ഞു.

Follow us on :

More in Related News