Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2024 01:45 IST
Share News :
എ.വി. ഫർദിസ്
കോഴിക്കോട് - ചിരിക്കുന്ന,
താളമിടുന്ന എം.ടി.
മലയാളിക്ക് ഇത് കേൾക്കുമ്പോൾ തന്നെ ആകാംക്ഷയായിരിക്കും.
കാരണം അപൂർവങ്ങളിൽ അപൂർവമായി മാത്രം മലയാളിക്ക് ലഭിച്ചിരുന്ന ഒരു കാഴ്ചയാണിത്. ഇത്തരമൊരു കാഴ്ചക്കും അവസാനം വേദിയൊരുങ്ങിയത്, എം.ടിക്ക് ഏറെ ഇഷ്ടമായ കോഴിക്കോട്ട് തന്നെയായിരുന്നു. 2024 ഫെബ്രുവരി എട്ടിന് ബീച്ചിൽ കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മയായ 'കല 'ഒരുക്കിയ വേദിയിലായിരുന്നു.
സംസ്ഥാന ഭരണകൂടത്തിൻ്റെ നിസ്സംഗഭാവത്തെ രൂക്ഷമായി വിമർശിച്ചു പ്രസംഗിച്ച , കേരളാ ലിറ്ററേച്ചർ ഫെസ്റ്റ് വേദി കൂടിയായ കോഴിക്കോട് ബീച്ചിൽ തന്നെയായിരുന്നു.
കോഴിക്കോട് ആർട്ട് ലവേഴ‌് അസോസിയേഷൻ്റെ അൻപതാം വാർഷിക ഉദ്ഘാടന വേദിയിലാണ് പാട്ടാസ്വദിക്കുന്ന എം.ടി എന്ന വേറിട്ട കാഴ്ചക്ക് സൗഹൃദയ ലോകം അന്ന് സാക്ഷികളായത്.
എം.ടിയെ പോലെ തന്നെ, ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഒ.എൻ. വിയുടെ ചെറുമകൾ അപർണ രാജീവ്
ഒ.എൻ. വിയുടെ ഗാനങ്ങൾ കോർത്തിണക്കി ചടങ്ങിനോടനുബന്ധിച്ച് ഗാന സന്ധ്യയും ഒരുക്കിയിരുന്നു. എന്നാൽ നേരത്തെ പോകാനുള്ളതുകൊണ്ട്, സംഘാടകർ പറഞ്ഞപ്പോൾ എം.ടി അല്പ നേരമിരിക്കാമെന്നു സമ്മതിച്ചു.
അങ്ങനെയാണ് എം.ടി തന്നെ തിരക്കഥയെഴുതിയ നഖക്ഷതങ്ങളിലെ ഒ.എൻ.വി രചിച്ച മഞ്ഞൾ പ്രസാദവും ..
നെറ്റിയിൽ ചാർത്തി..... എന്ന ഗാനം അപർണ എം.ടിക്കു വേണ്ടി മാത്രം നേരത്തെ മൂളിയത്.
അതുവരെ ചിരിയില്ലാതെ, സർഗാത്മകത നിർബന്ധപൂർവം
ഇദ്ദേഹത്തിന് മേലെ ചാർത്തിയ
ഗൗരവത്തിൽ ഇരുന്ന എം.ടിയാകടെ പാട്ട് തുടങ്ങിയതോടകൂടി
സദസ്സിനെ അത്ഭുതപ്പെടുത്തി, അതിൻ്റെ വരികൾക്കൊപ്പം താളം പിടിച്ച് പുഞ്ചിരിയോടെ ആസ്വദിക്കുകയായിരുന്നു. പാട്ട് തീരുന്നതുവരെ കണ്ണടച്ച് അതിൽ ലയിച്ച് താളമിട്ടിരുന്നത് അങ്ങനെ മലയാളിയുടെ സാംസ്കാരികചരിത്രത്തിലെ വേറിട്ട കാഴ്ചകളിലൊന്നായി മാറുകയായിരുന്നു.
'കാൽക്കൽ നോക്കി നടക്കുന്നു, വിഷം തീണ്ടാതെ ' എന്ന തന്റെ തന്നെ വരികളെ അന്വർഥമാക്കി കൊണ്ട് പ്രതികരിക്കേണ്ടിടത്തും സംസാരിക്കേണ്ടിടത്തും മാത്രം തന്റെ സാന്നിധ്യമറിയിക്കുന്ന എം.ടിയെ യാണ് ഇതേ ബീച്ചിൽ 2024 ജനുവരിയിൽ കെ.എൽ.എഫ് ഉദ്ഘാടനത്തിൽ സംസ്ഥാന
ഭരണാധികാരികളുടെയടക്കം കൊള്ളരുതായ്മകൾക്കെതിരെ രൂക്ഷവിമർശനവുമായി മലയാളികൾ കേട്ടതും കണ്ടതുമെങ്കിൽ, അതേ ബീച്ചിൽ തന്നെ മലയാളത്തിന്റെ പ്രിയ കഥാകാരനെ, അധികം കാണാത്ത രീതിയിൽ കാണുന്നതിന് കൂടി വേദിയാകുകയായിരുന്നു, അന്ന് അതിന് സാക്ഷികളാകുകയായി
രുന്നു
കോഴിക്കോട്ടെ സൗഹൃദയ ലോകം.
Follow us on :
Tags:
More in Related News
Please select your location.