Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട്ടുമുറ്റത്ത് തവളയെ പിടിച്ച് മൂർഖൻ; ഒടുവിൽ വിറക്പുരയിൽ നിന്നും പിടികൂടി.

05 May 2026 15:31 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്ത് രണ്ടിടങ്ങളിൽ നിന്നായി മൂർഖൻ പാമ്പിനെ പിടികൂടി.ഞായറാഴ്ച രാത്രി 9 മണിയോടെ ബ്രഹ്മമംഗലം ഇടച്ചേരിൽ ബാബുവിൻ്റെ വീട്ടിൽ നിന്നാണ് മൂന്നടിയോളം നീളമുള്ള മൂർഖനെ പിടികൂടിയത്.ബാബു രാത്രി ഭക്ഷണം കഴിച്ച് കൈകഴുകാൻ വീടിന് പുറത്തിറങ്ങിയപ്പോൾ വീട്ടിലെ വളർത്തു പൂച്ച അസാധാരണമായി ശബ്ദം ഉണ്ടാക്കിയതോടെ ശ്രദ്ധിച്ചപ്പോഴാണ് മതിലിനോട് ചേർന്ന് കിടക്കുന്ന ടൈൽസ് വേസ്റ്റിന് ഉള്ളിലേക്ക് മൂർഖൻ പോകുന്നത് കണ്ടത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സർപ്പ അംഗം അരയൻകാവ് സ്വദേശി പി.എസ് സുജയ് എത്തി ഒരു മണിക്കൂർ നേരം പ്രയത്നിച്ചാണ് മൂർഖനെ പിടികൂടി ചിക്കിലാക്കിയത്. ഇന്നലെ വൈകിട്ട് 3 മണിയോടെ മറവൻതുരുത്തിൽ നിന്നാണ് 4 അടിയോളം നീളമുള്ള രണ്ടാമത്തെ മൂർഖനെ പിടികൂടുന്നത്. മറവൻതുരുത്ത് പഞ്ചായത്തിന് സമീപം ഓളിമലയിൽ ഷിബുവിൻ്റെ വീടിന് സമീപത്തെ വിറക്പുരയിൽ നിന്നാണ് പിടികൂടിയത്.രണ്ട് ദിവസം വീട്ടുകാർ സ്ഥലത്തില്ലായിരുന്നു. ഇന്നലെ വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് വീടിൻ്റെ മുറ്റത്ത് തവളയെ കടിച്ച് കൊണ്ടിരുന്ന മൂർഖനെ വീട്ടുകാർ കണ്ടത്.തുടർന്ന് മൂർഖൻ വിറക് പുരയിലേക്ക് ഇഴഞ്ഞു പോകുകയായിരുന്നു. മൂർഖൻ്റെ കടിയേറ്റ തവള ചത്തു. വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക് റസ്ക്യൂവർ ഉടൻ എത്തി വീട്ടുകാരുടെ സഹായത്തോടെ വിറക് മുഴുവൻ മാറ്റിയ ശേഷം പത്തി വിടർത്തി നിന്ന മൂർഖനെ കമ്പി ഉപയോഗിച്ച് പിടികൂടി ചാക്കിലാക്കിയതോടെയാണ് വീട്ടുകാരുടെ ഭീതി അകന്നത്. പിടികൂടിയ മൂർഖൻ പാമ്പുകളെ വനം വകുപ്പിന് കൈമാറുമെന്ന് സുജയ് പറഞ്ഞു.



*ജോലി ഒഴിവുകൾ:* 

*എസ്ബിഐ ലൈഫ് (കാഞ്ഞിരപ്പള്ളി ബ്രാഞ്ച്)* 

*???? തസ്തികകൾ:* 

1️⃣ *ലൈഫ് മിത്ര / പെൻഷൻ കോർഡിനേറ്റർ*

*യോഗ്യത: SSLC (മിനിമം)*

*പ്രായം: 30 - 65 വയസ്സ്*

*ആർക്കൊക്കെ അപേക്ഷിക്കാം: വീട്ടമ്മമാർ, റിട്ടയേർഡ് ജീവനക്കാർ, മുൻ എൻആർഐ, പോസ്റ്റ് ഓഫീസ് ഏജൻ്റുമാർ, ബിസിനസ്സ് ഉടമകൾ.*

*പ്രത്യേകത: ഫുൾ ടൈം, പാർട്ട് ടൈം അല്ലെങ്കിൽ വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാം.*


2️⃣ *സെയിൽസ് ഓഫീസർ / ഡെവലപ്‌മെന്റ് മാനേജർ*

*യോഗ്യത: പ്ലസ് ടു / ബിരുദം*

*പ്രായം: 30 - 35 വയസ്സ് (യുവതീയു/വാക്കൾക്ക് )*


???? *ആനുകൂല്യങ്ങൾ:*

*മെഡിക്കൽ ഇൻഷുറൻസ്*

*പെൻഷൻ, ഗ്രാറ്റുവിറ്റി*


???? *സ്ഥലം: എസ്ബിഐ ലൈഫ്, ലയോള കോംപ്ലക്സ്, കാത്തീഡ്രൽ ചർച്ചിന് എതിർവശം, കാഞ്ഞിരപ്പള്ളി* .

???? *താൽപ്പര്യമുള്ളവർ ഇൻ്റർവ്യൂവിനായി ബന്ധപ്പെടുക:* 

*Mob: 9747890731/8848879001*

Follow us on :

More in Related News