Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2026 20:29 IST
Share News :
Iകടുത്തുരുത്തി: യൂഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ് പെസഹാവ്യാഴാഴ്ച്ച മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെത്തി പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ഥിച്ചു. വിവിധ പള്ളികളില്‍ സന്ദര്‍ശനം നടത്തിയ മോന്‍സ് ജോസഫ് ഉച്ചകഴിഞ്ഞ് ഇടവക ദേവാലയമായ കടുത്തുരുത്തി താഴത്തുപള്ളിയില്‍ നടന്ന പെസഹാ തിരുകര്‍മങ്ങളില്‍ പങ്കെടുത്തു. ഇതിനിടെ പല കേന്ദ്രങ്ങളിലുമെത്തിയ സ്ഥാനാര്‍ഥി പ്രദാന വ്യക്തികളെയും നേതാക്കളെയും സമുദായ നേതാക്കളെയുമെല്ലാം കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. യുഡിഎഫിന്റെ നേതാക്കളും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. ദു:ഖവെള്ളി ദിനത്തില്‍ ദേവാലയങ്ങളില്‍ നടക്കുന്ന തിരുകര്‍മങ്ങളില്‍ പങ്കെടുക്കുന്ന മോന്‍സ് ജോസഫ് നാളെ പ്രചരണങ്ങള്‍ക്ക് അവധി നല്‍കും. തെരഞ്ഞെടുപ്പ് വിജയത്തിനായി യൂഡിവൈഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ ഓട്ടോറിക്ഷ റാലിയിലും സ്ഥാനാര്‍ഥി സജീവമായി പങ്കെടുത്തു. മോന്‍സ് ജോസഫിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ഓട്ടോറിക്ഷ. രാവിലെ കടുത്തുരുത്തിയില്‍ നിന്നും ആംരഭിച്ച ഓട്ടോറിക്ഷറാലി വിവിധ പഞ്ചായത്തുകളിലൂടെ സഞ്ചരിച്ചു കടുത്തുരുത്തിയില്‍ സമാപിച്ചു. സമാപന സമ്മേളനം മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. യുഡിവൈഎഫ് കടുത്തുരുത്തി നിയോജക മണ്ഡലം ചെയര്‍മാന്‍ ജിതു കരിമാടം ജാഥാ ക്യാപ്റ്റനായിരുന്നു. ജോസ്‌മോന്‍ മാളിയേക്കല്‍, സുബിന്‍ മാത്യു, സിജോ ജോസഫ്, ജോര്‍ജ് പയസ്, ഷിജു പാറയിടുക്കില്‍, ജിന്‍സണ്‍ ചെറുമല, സാജു മാഞാലില്‍, എം.ജെ. ജെയ്‌സണ്‍, അരുണ്‍ മാത്യു, ജസ്റ്റിന്‍ മാഞ്ഞൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.