Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിനായി വാങ്ങിയ മിനി ബസിന്റെ ഉദ്ഘാടനം നടന്നു

28 Oct 2024 21:05 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി :കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിനായി എംപി ഫണ്ട് വിനിയോഗിച്ച് വാങ്ങിയ മിനി ബസിന്റെ ഉദ്ഘാടനം നിർവഹിച്ച് ജോസ് കെ മാണി എംപി.

ഇന്ത്യയിൽ ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ പരിപാല സംവിധാനവും ഏറ്റവും മികച്ച ആരോഗ്യ പ്രവർത്തകരുമുള്ള സംസ്ഥാനം കേരളമാണെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. ആരോഗ്യ രംഗത്തുണ്ടാകുന്ന ഏതു വെല്ലുവിളിയും സധൈര്യം ഏറ്റെടുക്കുകയും അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്നവരാണ് കേരളത്തിലെ ആരോഗ്യ പ്രവർത്തകർ. കോവിഡിനെതിരായ നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ പോരാട്ടം ഇതിന് മികച്ച ഉദാഹരണമാണ്. അതുകൊണ്ട് തന്നെ ആരോഗ്യമേഖലയിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഒരു വീഴ്ചയും വന്നുകൂടായെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന് ഗ്രാമീണ പഠന-സേവന പ്രവർത്തനങ്ങൾക്കായി എംപി ഫണ്ടിൽ നിന്നും അനുവദിച്ച മിനി ബസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ

ഡോ വർഗ്ഗീസ് പി പുന്നൂസ് അധ്യക്ഷത

വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ

വിഭാഗം മേധാവി ഡോ സൈറു ഫിലിപ്പ്,

വൈസ് പ്രിൻസിപ്പാൾ ഡോ അജിത്

കുമാർ, പിടിഎ പ്രസിഡന്റ് അഡ്വ.

ഗിരിജ ബാബു, സ്റ്റുഡന്റ്സ് യൂണിയൻ

ചെയർമാൻ ആഷിഷ്, മെഡിക്കോ

സോഷ്യോളജി വിഭാഗം ലക്‌ചറർ ഡോ

സന്തോഷ് കുമാർ എ ജി, തുടങ്ങിയവർ

സംസാരിച്ചു. വിദ്യാർത്ഥികൾ,

ജീവനക്കാർ, പിടിഎ അംഗങ്ങൾ

തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15.5 ലക്ഷം രൂപ ചിലവഴിച്ചാണ് മിനി ബസ് വാങ്ങിയത്. ജില്ലയുടെ ഉൾപ്രദേശങ്ങളിലേക്ക് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന് എത്തി സേവനങ്ങൾ ലഭ്യമാക്കുന്നതിനും പഠനങ്ങളും അനുബന്ധ പ്രവർത്തനങ്ങളുമൊക്കെ നടത്തുന്നതിനും വേണ്ടിയാണ് പുതിയ ബസ് എംപി ഫണ്ടിൽ നിന്നും അനുവദിച്ചത്.

Follow us on :

More in Related News