Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 13:05 IST
Share News :
വൈക്കം: മറവൻതുരുത്ത് കൃഷി ഭവനിൽ മോഷണം. മുൻവശത്തെ വാതിലിൻ്റെ താഴ്തകർത്ത് അകത്ത് കടന്ന മോഷ്ട്ടാക്കൾ മേശവലിപ്പിനുള്ളിൽ സൂക്ഷിച്ചിരുന്ന ചെക്ക് ബുക്ക്, പാസ് ബുക്ക്, ചെറിയതുകയുടെ നോട്ടുകൾ, നാണയങ്ങൾ എന്നിവ അപഹരിച്ചു. ചൊവ്വാഴ്ച രാത്രിക്കും ബുധനാഴ്ച പുലർച്ചയ്ക്കുമിടെയാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ പാർട്ട് ടൈം സീപ്പർ ഓഫീസിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഓഫീസിനുള്ളിലെ രേഖകളും മറ്റും വാലി വിരച്ചിട്ട നിലയിലാണ്. കൃഷി ഓഫീസർ ആശ എം മണിയുടെ പരാതിയിൽ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം ആരംഭിച്ചു.
Follow us on :
Tags:
Please select your location.