Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"മധുരിക്കും ഓർമകൾ" പോസ്റ്റർ പ്രകാശനം ചെയ്തു

13 Dec 2024 20:25 IST

ENLIGHT MEDIA OMAN

Share News :

ഷാർജ: തൃശൂർ ജില്ലയിലെ ചാവക്കാടിനടുത്തുള്ള മണത്തല മഹല്ല് പ്രവാസി ഫോറത്തിൻറെ (എം.എം.പി.എഫ്) നേതൃത്വത്തിൽ 2025 ജനുവരി 18 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറുന്ന "മധുരിക്കും ഓർമകൾ" എന്ന ഫാമിലി മ്യൂസിക്കൽ ഈവന്റിന്റെ ഔദ്യോഗികമായ പോസ്റ്റർ പ്രകാശനം എം.എം.പി.എഫ് പ്രസിഡന്റ് ഡോ. ഫൈസൽ റ്റി പി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്ങര നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ പ്രകാശ്, അസോസിയേഷൻ ട്രഷറർ ശ്രീ ഷാജി ജോൺ, പ്രോഗ്രാം കൺവീനർ ഷാജഹാൻ സിങ്കം, എം.എം.പി.എഫ് വൈസ് പ്രസിഡന്റ് അബൂബക്കർ, ജോയിന്റ് ട്രഷറർ അൻവർ ഹുസൈൻ, അസോസിയേഷൻ ഭാരവാഹികളും, മറ്റു സംഘടനാ നേതാക്കളും, എം.എം.പി.എഫ് ഭാരവാഹികളും പങ്കെടുത്തു. 

2025 ജനുവരി 18 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറുന്ന "മധുരിക്കും ഓർമകൾ" എന്ന ഫാമിലി മ്യൂസിക്കൽ ഈവന്റിൽ എല്ലാവരും പങ്കെടുക്കണമെന്ന് മണത്തല മഹല്ല് പ്രവാസി ഫോറം പത്രക്കുറിപ്പിലൂടെ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕


Follow us on :

More in Related News