Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 00:13 IST
Share News :
സലാല: ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.
കാസർകോട് സ്വദേശി ജിതിൻ മാവില (30) ആണ് മരിച്ചത്.
വൈകിട്ട് ആറരയോടെ സാദ ഓവർ ബ്രിഡ്ജിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. ഉടനെ തന്നെ സുൽത്താൻ ഖബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു.
സിവിൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
Follow us on :
Tags:
Please select your location.