Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Mar 2026 20:14 IST
Share News :
ഗുരുവായൂർ:പക്ഷിമൃഗാദികൾക്ക് കുടിക്കാനും കുളിക്കാനും പാത്രങ്ങൾ ഒരുക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിച്ച് മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ പി.ജെ.സ്റ്റൈജു മാസ്റ്റർ.കഴിഞ്ഞവർഷം തൃശ്ശൂർ ജില്ലയിലെ അമ്പത്തിരണ്ടോളം യുപി വിദ്യാലയങ്ങളിൽ സ്റ്റൈജുവിൻ്റെ നേതൃത്വത്തിൽ സൗജന്യമായി പാനസ്നാന പാത്രങ്ങൾ വിതരണം ചെയ്തിരുന്നു.ഈ വർഷത്തെ ചാവക്കാട് ഉപജില്ലാതല വിതരണോദ്ഘാടനം മമ്മിയൂർ എൽ.എഫ്സി.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപിക സിസ്റ്റർ സിമി മരിയ വിദ്യാർത്ഥികൾക്ക് പാത്രങ്ങൾ വിതരണം ചെയ്ത് നിർവ്വഹിച്ചു.പി.ജെ.സ്റ്റൈജു മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി.അധ്യാപികമാരായ സിസ്റ്റർ മെരിലാൻ്റ് തോമസ്,സഞ്ചു തോമസ്,സിന്ധു വർഗ്ഗീസ്,സിജി ജോൺ എന്നിവർ പ്രസംഗിച്ചു.വീടുകളിലെ വാട്ടർടാങ്കുകളിൽ നിന്ന് ഓവർഫ്ലോർ ആയി പോകുന്ന വെള്ളം പാത്രങ്ങളിൽ ശേഖരിക്കുന്നതാണ് പദ്ധതി.എല്ലാ വിദ്യാർത്ഥികൾക്കും പാത്രങ്ങൾ നല്കുന്നത് പ്രായോഗികമല്ലെന്നും സെമിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികൾ സ്വന്തമായി ഈ പദ്ധതി നേഞ്ചേറ്റുമെന്ന പ്രതീക്ഷയിലാണ് മാസ്റ്റർ.കുന്നംകുളം ഉപജില്ലയിലെ വിതരണോദ്ഘാടനം ചൊവ്വന്നൂർ സെൻ്റ് മേരിസ് സ്കൂളിലും മുല്ലശ്ശേരി ഉപജില്ലയിലെ മുല്ലശ്ശേരി സെൻ്റ് ജോസഫ് സ്കൂളിലുമാണ് തുടക്കം കുറിച്ചത്.വരും ദിവസങ്ങളിൽ വലപ്പാട് ഉപജില്ലയിലെ സ്കൂളുകളിൽ പാത്രങ്ങൾ വിതരണം ചെയ്യുമെന്ന് മാസ്റ്റർ പറഞ്ഞു.തനിക്ക് ലഭിക്കുന്ന ശമ്പള വിഹിതത്തിൻ്റെ ഒരുഭാഗം മാറ്റി വെച്ചാണ് മാസ്റ്റർ ഇത്തരം പദ്ധതികൾക്കായി പണം കണ്ടെത്തുന്നത്.24 കേരള ബറ്റാലിയൻ എൻസിസിയിലെ മേജർ റാങ്കിലുള്ള അസോസിയേറ്റഡ് എൻസിസി ഓഫിസറാണ് സ്റ്റൈജു.
Follow us on :
Tags:
Please select your location.