Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.എ റസാഖ് മാസ്റ്റര്‍ നാമ നിര്‍ദേശക പത്രിക സമര്‍പ്പിച്ചു

21 Mar 2026 20:41 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്്‌ലിംലീഗ് ജില്ലാ പ്രസിന്റുമായ എം.എ റസാഖ് മാസ്റ്റര്‍ നാമ നിര്‍ദേശക പത്രിക സമര്‍പ്പിച്ചു. കോഴിക്കോട് കലക്ടറേറ്റില്‍ കുന്ദമംഗലം വരണാധികാരിയായ എംപ്ലോയ്‌മെന്റ് ഓഫീസര്‍, കോഴിക്കോട് ടി അമ്മാര്‍ മുന്‍പാകെയാണ് പത്രിക നല്‍കിയത്. എം.കെ രാഘവന്‍ എം.പി, മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഡോ.എം.കെ മുനീറിനെ വസതിയില്‍ സന്ദര്‍ശിച്ച ശേഷം മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ ഖബര്‍ സിയാറത്തിനു ശേഷം ഉച്ചക്ക് 2.30ഓടെ താഴെ സിവിലില്‍ നിന്ന് യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തിയാണ് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചത്. 

മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.പി ചെറിയ മുഹമ്മദ്, യു.സി രാമന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, എം.എ ഖാദര്‍ മാസ്റ്റര്‍, കെ മൂസ്സ മൗലവി, എ.പി മജീദ് മാസ്റ്റര്‍, ഖാലിദ് കിളിമുണ്ട, എ.ടി ബഷീര്‍, ചോലക്കല്‍ രാജേന്ദ്രന്‍, ദിനേശ് പെരുമണ്ണ, എംപി കേളുക്കുട്ടി, എന്‍.പി ഹംസമാസ്റ്റര്‍, ഒ ഹുസൈന്‍, കെ.പി കോയ, ടി.പി മുഹമ്മദ്, അസീസ് പുളിക്കന്‍തായം, മിസഹബ് കീഴയിയൂര്‍, കെ.എം.എ റഷീദ്, ഒഎം നൗഷാദ്, കുഞ്ഞിമരക്കാര്‍ മലയമ്മ, സമദ് പെരുമണ്ണ, യാസീന്‍ കൂളിമാട്, എപി സഫിയ, എം.കെ നദീറ തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ നേതൃത്വം നല്‍കി. കഴിഞ്ഞ 15 വര്‍ഷകാലമായി ഒരു വികസനവും എത്തിനോക്കാത്ത കുന്ദമംഗലത്തെ ജനങ്ങള്‍ മാറ്റത്തിനും വികസനത്തിനുമായി കാത്തിരിക്കുകയാണ്. മണ്ഡലത്തിലും വന്‍ വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലയിലെ 13 സീറ്റുകളും യുഡിഎഫ് നേടുമെന്നും റസാഖ് മാസ്റ്റര്‍ പ്രതികരിച്ചു. യുഡിഎഫ് കേരളത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow us on :

More in Related News