Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം പാമ്പാടിയിൽ നടന്ന് പോകുകയായിരുന്ന ലോട്ടറി വില്പനക്കാരി കാറിടിച്ച് മരിച്ചു

10 Jan 2025 18:59 IST

CN Remya

Share News :

കോട്ടയം: കോട്ടയം പാമ്പാടിയിൽ നടന്ന് പോകുകയായിരുന്ന ലോട്ടറി വില്പനക്കാരി കാറിടിച്ച് മരിച്ചു. കൂരോപ്പട പങ്ങട പൗവ്വത്ത് താഴത്തുമുറി വീട്ടിൽ രവീന്ദ്രൻ്റെ ഭാര്യ ഓമന രവീന്ദ്രനാണ് (56) മരിച്ചത്. കോട്ടയം സൗത്ത് പാമ്പാടി കുറ്റിക്കൽ ജംഗഷനിൽ വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. പാമ്പാടി - കറുകച്ചാൽ റോഡിൽ, കുറ്റിക്കൽ ജംഗഷനിലൂടെ നടന്ന് ലോട്ടറി വില്പന നടത്തി വരവെ, കറുകച്ചാൽ ഭാഗത്തേക്ക് പോകുകയിരുന്ന സെലേറിയോ കാർ പിന്നിലൂടെ അമിത വേഗതയിൽ എത്തി ഓമനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഓമന വൈദ്യുതി പോസ്റ്റിലിടിച്ച ശേഷമാണ് വീണതെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ കാറിലുണ്ടായിരുന്നവർ പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചതായാണ് വിവരം.

അപകടത്തിൽ കാറിൻ്റെ മുൻ ഗ്ലാസും, ഹെഡ് ലൈറ്റും തകർന്നു. പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഭർത്താവ് രവീന്ദ്രൻ (ഓമനക്കുട്ടൻ) ലോട്ടറി തൊഴിലാളിയാണ്. മക്കൾ: അനു (ജനസേവന കേന്ദ്രം - പുളിമൂട് ചെന്നാമറ്റം), അഞ്ജലി (ഇറ്റലി)

Follow us on :

More in Related News