Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടയാർ ഇളങ്കാവ് ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുവേല ചാടിന്റെ നവീകരണം; ചാടിന്റെ ബലിക്കൽ പുരയുടെ നിർമ്മാണത്തിനാവശ്യമായ തൂണിനുള്ള തേക്ക് മരം ക്ഷേത്രത്തിൽ എത്തിച്ചു.

28 Feb 2026 14:51 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആറ്റുവേല മഹോത്സവത്തിന് ഉപയോഗിക്കുന്ന ആറ്റുവേല ചാടിന്റെ നവീകരണത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. ആറ്റുവേലചാടിന്റെ ബലിക്കൽ പുരയുടെ നിർമ്മാണത്തിനാവശ്യമായ തൂണിനുള്ള തേക്ക് മരം ഇളകാവ് ദേവി ക്ഷേത്രത്തിൽ ആഘോഷ പൂർവ്വം എത്തിച്ചു. തുറു വേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ നിന്നും വിശ്വകർമ്മ മഹാസഭ വടയാർ ശാഖയുടെയും മഹിളാ സംഘത്തിന്റെയും നേതൃത്വത്തിൽ താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ അലങ്കരിച്ച വാഹനത്തിലാണ് തേക്ക് മരം വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിൽ എത്തിച്ചത്. വിശ്വകർമ്മ മഹാസഭ വൈക്കം യൂണിയൻ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ

നേതൃത്വം നല്കി. 250 വർഷം പഴക്കമുള്ള ആറ്റുവേല ചാടിന്റെ ജീർണ്ണത പരിഹരിക്കണമെന്ന ദേവഹിതം അനുസരിച്ചാണ് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നവീകരണം നടത്തുന്നത്.ആദ്യഘട്ടമായി ചാടിന്റെ തട്ട് നവീകരിക്കും. ഘട്ടംഘട്ടമായിട്ടാണ് നവീകരണം പൂർത്തിയാക്കുന്നത്. ചാടിൻ്റെ ബലിക്കൽ പുരയുടെ ഒരു തൂണിന് ആവശ്യമായ തേക്ക് മരം വടക്കുംകൂർ കൊച്ചുനാട്ടുകോവിലകത്ത് മനോഹര വർമ്മയും തട്ട് ഇടുന്നതിന് പലകയ്ക്കായി മഞ്ജുഭവനത്തിൽ ശ്രീമോനുമാണ് മരം സമർപ്പിച്ചത്. ആചാരപ്രകാരം വെളിച്ചപ്പാട് സോമൻഅടിയം ചാടിന്റെ തൂണിന് ആവശ്യമായ വൃക്ഷത്തിൽ വാൾ ഉപയോഗിച്ച് കൊത്തിയ ശേഷമാണ് മരം മുറിച്ചത്. ചടങ്ങുകൾക്ക് ആറ്റവേല ചാട് നിർമ്മാണ അവകാശികളായ കുടുംബങ്ങൾ, ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ, സബ് ഗ്രൂപ്പ് ഓഫീസർ തുടങ്ങിയവർ നേതൃത്വം നൽകി. ചരിത്ര പ്രസിദ്ധമായ ആറ്റുവേല മഹോത്സവം മാർച്ച് 20,21 തീയ്യതികളിൽ നടക്കും.

Follow us on :

More in Related News