Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"പുഴയമ്മയെത്തേടി " ജല പഠന യാത്ര; പ്രകൃതിഭംഗി ആസ്വദിച്ച് ചരിത്ര ശേഷിപ്പുകൾ തൊട്ടറിഞ്ഞ് സ്കൂൾ വിദ്യാർഥികൾ.

28 Feb 2026 19:03 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മറവൻതുരുത്ത് എന്ന ഗ്രാമത്തെ ചുറ്റിയൊഴുകുന്ന പുഴക്ക് അമ്മയുടെ സ്ഥാനം ഉണ്ടെന്നും അത് നാടിൻ്റെ ഉത്ഭവവും സംസ്കാരവും ജീവിതവുമായി എത്രമാത്രം ബന്ധം ഉണ്ടെന്നും കുട്ടികൾക്ക് നേരിട്ട് അറിവ് പകരാൻ നടത്തിയ ജലപഠന യാത്ര വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി.

മറവൻതുരുത്ത് ഗവ. യു പി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ

"പുഴയമ്മയെത്തേടി " യുള്ള യാത്രയിൽ കുട്ടികൾ ചരിത്ര ശേഷിപ്പുകൾ ഉൾപ്പടെ നേരിട്ട് തൊട്ടറിഞ്ഞു. രാവിലെ ചുങ്കം തനിമ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച കുട്ടികളുടെ ജലയാത്ര തലയോലപ്പറമ്പ് റോട്ടറി ക്ലബ്‌ പ്രസിഡൻ്റ് റെജി അറക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. മതിയായ സുരക്ഷാ സംവിധാനങ്ങളോടെ സംഘടിപ്പിച്ച

ഹൗസ് ബോട്ട് യാത്രയിൽ റിട്ടേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ടി.ഷാജികുമാർ നൽകിയ ജലസുരക്ഷാ ക്ലാസും, പുഴയെക്കുറിച്ചും വൈക്കം മുഹമ്മദ്‌ ബഷീറിനെക്കുറിച്ചും മുൻ തലയോലപ്പറമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കെ ഗോപി നൽകിയ അറിവും നാട്ടിലെ പാട്ടുകാരൻ സുരേഷ്, അംബികാസാബു എന്നിവർ നടത്തിയ ഗാനലാപനവും പുഴയറിവുകൾ കോർത്തിണക്കി എസ് എം സി ചെയർമാൻ ആർ. ഗിരിമോൻ വിജ്ഞാനപ്രദമായി നടത്തിയ ക്വിസ് പരിപാടിയും ഏറെ പ്രയോജനകരമായി.

പരിപാടിയുടെ ഭാഗമായി പുഴയിൽ അടിഞ്ഞ് കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കുട്ടികൾ ശേഖരിച്ചു. ജനകീയ ആസൂത്രണ പദ്ധതിയിൽ പണിത പാലങ്ങൾ, കടത്തുവള്ളങ്ങൾ, വെട്ടിക്കാട്ടുമുക്ക് തടി ഡിപ്പോ, ചന്തത്തോട്, പുഴയരികിലെ ആരാധനാലയങ്ങൾ, പാലംകടവിലെ ബഷീർ സ്മാരകം എന്നിവ സന്ദർശിച്ച ശേഷം പാലാം കടവ് കടത്ത് കടവിൽ വേലുത്തമ്പി ദളവ സ്ഥാപിച്ച വിളക്ക് മരത്തിൽ ഹാരാർപ്പണം നടത്തിയാണ് കുട്ടികൾ മടങ്ങിയത്. വൈക്കം മുഹമ്മദ് ബഷീർ സ്മാരകം സന്ദർശിക്കാൻ എത്തിയ കുട്ടികളെ സെക്രട്ടറി ഡോ.സി.എം കുസുമന്റെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിച്ചു. പി ടി എ പ്രസിഡന്റ്‌ അഡ്വ. പി ആർ പ്രമോദ്, സ്കൂൾ ഹെഡ്മാസ്റ്റർ സി. പി പ്രമോദ്, റോട്ടറി ക്ലബ്‌ സെക്രട്ടറി അഡ്വ. ശ്രീകാന്ത് സോമൻ, എം പി ടി എ പ്രസിഡന്റ്‌ സൗദ, അധ്യാപകരായ ആതിര ശശികുമാർ, ബോബി ജോസ്,ജ്യോതിലക്ഷ്മി, അരുണിമ ബലരാമൻ, ഐശ്വര്യ അഭിലാഷ്,സ്വാതി എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News