Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തെ മുൻ എം.എൽ.എയും സി പി ഐ നേതാവുമായ കെ. അജിത്ത് ബി.ജെ.പിയിൽ ചേർന്നു.

01 Mar 2026 14:12 IST

santhosh sharma.v

Share News :

വൈക്കം: മുൻ എം.എൽ.എയും സി.പി.ഐയുടെ ആദ്യകാല എം.എൽ.എയുമായ എം.കെ. കേശവന്റെ മകൻ കെ. അജിത്ത് ബി.ജെ.പിയിൽ ചേർന്നു. 2006 മുതൽ 2016 വരെ രണ്ട് ടൈമിൽ വൈക്കം എം.എൽ.എയും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായിരുന്നു കെ.അജിത്ത്.

അടുത്തിടെ സി.പി.ഐ ജില്ലാ കൗൺസിൽ അംഗമായിരുന്ന അജിത്തിനെ അതിൽ നിന്നും ഒഴിവാക്കിയതിനെ തുടർന്ന് ഭിന്നതയിലായിരുന്നു. തുടർന്ന് പാർട്ടി പരിപാടികളിലും സജീവമല്ലായിരുന്നു. ഇതിനിടെ പലവട്ടം ബി.ജെ.പി നേതാക്കളുമായി അജിത്ത് ചർച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായിരുന്നില്ല. കോൺഗ്രസ് നേതാക്കളുമായും അജിത്ത് ഇതിനിടെ ചർച്ച നടത്തിയിരുന്നതായാണ് വിവരം. ഇതിനിടെയാണ് ഇന്ന് തിരുവനന്തപുരത്ത് എത്തി രാജിവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയ ശേഷം ബി.ജെ.പിയിൽ ചേർന്നത്.

Follow us on :

More in Related News