Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരത്ത് എൽഡിഎഫും എൻഡിഎയും ഇഞ്ചോടിഞ്ച്; മുട്ടടയിൽ വൈഷ്ണയ്ക്ക് ജയം

13 Dec 2025 09:54 IST

NewsDelivery

Share News :

തിരുവനന്തപുരം- തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിനും പഞ്ചായത്തുകളിൽ എൽഡിഎഫിനും മുന്നേറ്റം. 4 കോർപറേഷനുകളിൽ യുഡിഎഫും രണ്ടു കോർപറേഷനിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരം കോർപറേഷനിൽ 17 സീറ്റുകളിൽ എൽഡിഎഫ് മുന്നേറുകയാണ്. യുഡിഎഫ് 10. എൻഡിഎ 16.

കൊല്ലം കോർപറേഷനിൽ 2 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 7, എൻഡിഎ 1. എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 32, യുഡിഎഫ് 23, എൻഡിഎ 2. തൃശൂർ കോർപറേഷനിൽ യുഡിഎഫ് 22, എൽഡിഎഫ് 11, എൻഡിഎ 6. കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 15, യുഡിഎഫ് 13, എൻഡിഎ 5. കണ്ണൂർ‌ കോർപറേഷനിൽ എൽഡിഎഫ് 4, യുഡിഎഫ് 11, എൻഡിഎ 2.

മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് 31, യുഡിഎഫ് 41, എൻഡിഎ 3. ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് 66, യുഡിഎഫ് 60, എൻഡിഎ 2. ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 297, യുഡിഎഫ് 261, എൻഡിഎ 26. ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 885 സീറ്റുകളിലും യുഡിഎഫ് 709 സീറ്റുകളിലും എൻഡിഎ 216 സീറ്റുകളിലും മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തിൽ 151 വാർഡുകളിൽ എൽഡിഎഫും 144 വാർഡുകളിൽ യുഡിഎഫും 9 സീറ്റുകളിൽ എൻഡിഎയും ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാർഡുകളിൽ യുഡിഎഫും 39 വാർഡുകളിൽ എൽഡിഎഫും 3 വാർഡുകളിൽ എൻഡിഎയും മുന്നേറുന്നു. മുനിസിപ്പാലിറ്റികളിൽ 316 സീറ്റുകളിൽ എൽഡിഎഫും യുഡിഎഫും മുന്നേറുന്നു. എൻഡിഎ 93.

Follow us on :

More in Related News