Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2025 08:57 IST
Share News :
കോഴിക്കോട്- കോർപ്പറേഷൻ വാർഡ് 17 ചെലവൂരിലെ നിയുക്ത കൗൺസിലർ ഉഷാ ദേവിയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. സിപിഐഎം ഇല്ലെങ്കിൽ നാട്ടിൽ മുസ്ലിംകൾക്ക് ജീവിക്കാൻ സാധിക്കില്ല എന്ന സന്ദേശം നൽകുന്ന പോസ്റ്റ് ഇടതു ഹാന്റിലുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു. ലീഗിനെ അഭിസംബോധന ചെയ്തുള്ള പോസ്റ്റിലാണ് പൊതു മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള ഭാഷാ പ്രയോഗങ്ങളുള്ളത്. ഉഷാദേവി പോസ്റ്റ് പിൻവലിച്ചെങ്കിലും ഇടതു ഹാന്റിലുകളിൽ ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞങ്ങളില്ലാതായാലുള്ള അനന്തര ഫലം സ്വന്തമായി അനുഭവിച്ചോളൂ എന്ന മുന്നറിയിപ്പാണ് പോസ്റ്റിലുള്ളത്. ഞായറാഴ്ച കോർപ്പറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് വിവാദ പോസ്റ്റ് പിൻവലിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വ്യാപക പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇടതു ഹാന്റിലുകളിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് പോസ്റ്റ് പിൻവലിച്ച് തെറ്റു പറ്റിയെന്ന് നിയുക്ത അംഗം സ്വകാര്യമായി സമ്മതിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.
ഉഷാദേവിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം
“സ്വർണം കട്ടത് ആരപ്പാ
സഖാക്കളാണേ അയ്യപ്പാ…”
ഈ വരികൾ എഴുതി ചിട്ടപ്പെടുത്തിയ ആ മഹാപ്രതിഭയ്ക്ക് അണയാത്ത അഭിനന്ദന പ്രവാഹങ്ങളാണ് ഇന്ന് ഒഴുകുന്നത്.
തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ ചെറിയ മുന്നേറ്റം പോലും ഈ രണ്ടുവരി പാട്ടിന്റെ മഹത്വഫലമാണെന്ന അവകാശവാദത്തോടെ പൂച്ചെണ്ടുകളും, ചുമലേറ്റലും, ഫോട്ടോ സെഷനുകളും, ലീഗ്കാർക്കിടയിൽ ഒരു ഉത്സവാന്തരീക്ഷം തന്നെ.
എന്നാൽ സ്വർണക്കൊള്ള കേസ് എന്നത് ഒരു സർക്കാരിനെ, ഒരു ഭരണകൂടത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്.
അത് പാർട്ടിക്ക് അകത്തുള്ളവരായാലും പുറത്തുള്ളവരായാലും, സർക്കാർ എന്ന നിലയിൽ ചെയ്യേണ്ടതെല്ലാം ഒരു മുഖവും നോക്കാതെ, സ്വന്തം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തിക്കഴിഞ്ഞു.
ഇനിയുള്ളത് നിയമത്തിന്റെ വഴിയേ നടക്കേണ്ട കാര്യങ്ങൾ മാത്രം.
അത് കോടതികൾ തീരുമാനിക്കട്ടെ.
ഇപ്പോൾ പറഞ്ഞുവരുന്നത് ലീഗ്കാരോടാണ്.
നിങ്ങൾ ചിട്ടപ്പെടുത്തിയ ഗാനത്തിന് ചുവടുവയ്ക്കൂ.
രാത്രിയെന്നില്ല, പകലെന്നില്ല—അഭിരമിക്കൂ, ആഘോഷിക്കൂ.
കാലം കടന്നുപോകും.
പക്ഷേ ഓർക്കുക—
ബാങ്ക് വിളികൾ ഒരുദിവസം അസ്വസ്ഥതയായി മാറും.
നിസ്കാര പായ വിരിക്കാൻ പോലും ഇടമില്ലാത്ത അവസ്ഥ വരും.
പെരുന്നാളിന് പോത്തിനെ വെട്ടിയാൽ, കഴുത്തിന് മുകളിലെ തല കാണാതാകും.
രാമമന്ത്രം നടുവഴിയിൽ ഇരുന്ന് ചൊല്ലിക്കൊടുക്കേണ്ടി വരും.
അന്ന് നിങ്ങൾക്ക് മറ്റൊരു പാട്ട് വേണം—
“പള്ളി പൊളിച്ചത് ആരപ്പാ
സംഘികളാണേ മൊല്ലാക്കാ…”
അന്ന് ആ പാട്ടിന് ചുവടുവയ്ക്കാൻ
മറ്റു ചിലർ നിന്റെ സ്വന്തം വീട്ടുവളപ്പിൽ തന്നെ എത്തിയേക്കും.
പള്ളി തകർത്തതിന്റെ പേരിൽ,
ഭക്ഷണം സൂക്ഷിച്ചതിന്റെ പേരിൽ,
പശു കടത്തിന്റെ പേരിൽ,
അനീതിക്കെതിരെ എഴുതി എന്ന പേരിൽ,
പലസ്തീനിൽ കുഞ്ഞുങ്ങളെ വരെ ഉന്മൂലനം ചെയ്യുന്നതിനെതിരെ ശബ്ദിച്ചതിന്റെ പേരിൽ ന്യൂനപക്ഷത്തിനു വേണ്ടി എന്നും എക്കാലവും നിലകൊണ്ട ഇടതുപക്ഷത്തെ
ഇന്ന് തകർക്കാൻ നീ കാണിച്ചുകൂട്ടുന്നതൊക്കെയും—
നാളെ നിന്റെ തലമുറകൾക്ക്
തലയുയർത്തി വഴിനടക്കാൻ പോലും കഴിയാതിരിക്കാൻ
നീ തന്നെയൊരുക്കുന്ന വഴി വെട്ടലുകളാണ്.
ഇത്രയെങ്കിലും
തിരിച്ചറിയാനുള്ള ബോധം
നിന്റെ അണികളിലെങ്കിലും ഉണ്ടാകട്ടെ
Follow us on :
More in Related News
Please select your location.