Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീമിന് തുടക്കം: ആദ്യഘട്ടമായി 12 സംഘങ്ങൾക്ക് ധനസഹായം നൽകും

13 Jan 2026 12:59 IST

CN Remya

Share News :

കോട്ടയം: കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം പദ്ധതി പ്രകാരം സഹായത്തിന് 12 സംഘങ്ങളെ തിരഞ്ഞെടുത്തുതായി സഹകരണമന്ത്രി വി. എൻ വാസവൻ. ഇന്ത്യയിൽ ഇതാദ്യമായാണ് സഹകരണബാങ്കുകൾക്കായി ഇത്തരത്തിൽ ഒരു പദ്ധതി വിഭാവനം ചെയ്തു നടപ്പിലാക്കുന്നത്. കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം, 2025 പദ്ധതി പ്രകാരം ധനസഹായത്തിനായി വിവിധ ജില്ലകളിൽനിന്നായി ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി പരിശോധിച്ച് ശുപാർശ ചെയ്ത് സഹകരണസംഘം രജിസ്ട്രാർ ആഫീസിൽ ലഭിച്ച 93 അപേക്ഷകളിൽ സംസ്ഥാന തല മോണിറ്ററിംഗ് സെൽ യോഗം തിരഞ്ഞെടുത്തതാണ് ഈ സംഘങ്ങൾ. സ്കീമിലെ വ്യവസ്ഥ പ്രകാരമുള്ള സ്കോർ നേടിയാണ് 12 സംഘങ്ങൾ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടത്. ഇവർ തയാറാക്കി സമപ്പിക്കുന്ന പുനരുദ്ധാരണ പദ്ധതി പരിശോധിച്ചാണ് തുകനൽകുക. ഈ ധനസഹായം പുനരുദ്ധാരണ പദ്ധതിക്ക് മാത്രമാണ് വിനിയോഗിക്കുക. ആദ്യഘട്ടമായി 10 കോടിരൂപയുടെ ധനസഹായം വരെ കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം പ്രകാരം ബാങ്കുകൾക്ക് ലഭ്യമാവും. 

പ്രതിസന്ധി നിമിത്തം ദുർബലമായതോ സുഷുപ്താവസ്ഥയിലായതോ (dormant) ആയ സംഘങ്ങൾ പുനരുദ്ധരിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം .സഹകരണ മേഖലയിലും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും സഹകരണ സംഘങ്ങളുടെ സംഭാവനകൾ തുടർന്നും ഉറപ്പാക്കുന്നതിനും സഹകരണ സംഘങ്ങളുടെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. ഇതിനുപുറമെ നിക്ഷേപം തിരികെ കൊടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സഹകരണസംഘങ്ങളെ സഹായിക്കുന്നതായുള്ള പദ്ധതിയും സഹകരണ വകുപ്പ് തയാറാക്കിയതായി മന്ത്രി പറഞ്ഞു. സംഘങ്ങൾക്ക് ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോർഡിൽ നിന്നും വായ്പയായി അനുവദിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഇതു സംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയായിവരുന്നു. 

Follow us on :

More in Related News