Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട, 2000 കോടി രൂപ വിലവരുന്ന പിടികൂടി

10 Oct 2024 23:06 IST

- Enlight News Desk

Share News :

ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ വൻ മയക്കുമരുന്ന് വേട്ട: കഴിഞ്ഞാഴ്ച പിടികൂടിയത് 560കോടി രൂപ വിലവരുന്ന മയക്ക് മരുന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ വൻ മയക്കുമരുന്ന് വേട്ട. രമേഷ് ന​ഗർ മേഖലയിൽ നിന്ന് 200 കിലോ​ഗ്രാം കൊക്കെയ്ൻ പിടികൂടി. 2000 കോടിയിലേറെ രൂപ വിലവരുന്ന മയക്കുമരുന്നാണ് ഡൽഹി പൊലീസ് പറഞ്ഞു. രമേഷ് ന​ഗറിലെ വെയർ ഹൗസിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ൻ കടത്താൻ ഉപയോ​ഗിച്ചിരുന്നത്. ഈ ജിപിഎസ് ലൊക്കേഷൻ പിന്തുടർന്നാണ് ഡൽ​ഹി പൊലീസ് കാർ പിടികൂടിയത്. ഡൽഹിയിൽ ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.

 ഒക്ടോബർ രണ്ടിന് മഹിപാൽപൂരിലെ ​ഗോഡൗണിൽ നിന്നും 560 കിലോ ​ഗ്രം കൊക്കെയ്നും 40 കിലോ​ഗ്രാം ഹൈഡ്രോപോണിസംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. നാല് പേരെ സംഭവ സ്ഥലത്തുനിന്നും മൂന്ന്പേരെ അമൃത്സർ, ചെന്നൈ, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമാണ് പിടികൂടിയത്. 

Follow us on :

More in Related News