Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2024 16:01 IST
Share News :
കുറ്റിച്ചിറ:
കോടശേരി.പഞ്ചായത്തിലെ പ്രധാന റോഡായ കുറ്റിച്ചിറ-ചായ്പൻകുഴി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് അവശൃപ്പെട്ട് കൊണ്ട് 365പേർ ഒപ്പിട്ട നാട്ടുകാരുടെ നിവേദനം സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പിന്റെ ആഭിമുഖൃത്തിൽ പ്രസിഡന്റ് കെ.എം.ജോസ്,വൈസ്.പ്രസി.വർഗ്ഗീസ് പൊറായി,സെക്രട്ടറി ബെന്നി നബേലിൽ ട്രഷറർ ഓമന ജോസ്,എന്നിവർ എം.എൽ.എ.സനീഷ് കുമാർ ജോസഫിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നൽകി. റോഡുകൾ പി.ഡബ്യൂ.ഡി.ഏറ്റെടുക്കേണ്ടതില്ല എന്ന മുൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് എം.എൽ.എ.ആവശൃപ്പെട്ടു. ചാലക്കുടി നിയോജകമണ്ഡലത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അതിരപ്പിളളി, ചാർപ്പ,വാഴച്ചാൽ മലക്കപ്പാറ എന്നിവിടങ്ങളിലേക്കുളള സമാന്തര പാതയിൽ2.6കീ.മീ.ദൂരം മാത്രമാണ് ജില്ല പഞ്ചായത്തിന്റെ അധീനതയിലുളളതെന്നും ചാലക്കുടിയിൽ നിന്ന് കേരള അതിർത്തിയായ മലക്കപ്പാറ വരെയുളള 90 കീ.മീ.ദൂരത്തിൽ ഈറോഡിലൂടെ ടൂറിസ്റ്റുകൾക്ക് 6കീ.മീ.ദൂരം ലാഭിക്കാൻ കഴിയുമെന്നും നിവേദത്തിൽ ചൂണ്ടിക്കാട്ടി.
Follow us on :
Tags:
More in Related News
Please select your location.