Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ സപ്ലിമെന്റ് പ്രകാശനം ചെയ്തു

17 Mar 2026 15:38 IST

Basheer Puthukkudi

Share News :

കുന്നമംഗലം: കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിന്റെ 75-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് തയ്യാറാക്കിയ സപ്ലിമെന്റ് പി.ടി.എ പ്രസിഡണ്ട് ടി.പി. നിധീഷ് പ്രിൻസിപ്പൽ ഒ. കലക്കും ഹെഡ്മാസ്റ്റർ എം. പ്രവീണിനും നൽകി പ്രകാശനം ചെയ്തു.


സ്കൂളിലെ വിദ്യാർത്ഥികളുടെ അക്കാദമിക മികവുകളും സാംസ്കാരിക പ്രവർത്തനങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ സപ്ലിമെന്റ് ശ്രദ്ധേയമാണ്. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് പ്രവീൺ പടനിലം, പി.ടി.എ അംഗം ജയപ്രകാശൻ, അധ്യാപകരായ രാജ് നാരായണൻ, പ്രജിത് കുമാർ, സുബൈർ എം.കെ, അർജുൻ പി.കെ, ശിബില ശിവദാസ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News