Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ എസ് എസ് പി എ ദക്ഷിണമേഖല ജീവിത സമര യാത്രയ്ക്ക് വൈക്കത്ത് ഉജ്വല സ്വീകരണം.

09 Mar 2026 23:01 IST

santhosh sharma.v

Share News :

വൈക്കം: സമ്പൂർണ്ണ സ്ത്രീ സുരക്ഷ എന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാന മന്ത്രിയുടെ ഭാര്യക്കുപോലും സുരക്ഷയില്ലാത്ത സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളതെന്നും , പെൻഷൻകാർ ഉൾപ്പടെയുള്ള സംസ്ഥാന ജീവനക്കാർക്കും, തൊഴിലാളികൾക്കും അനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും അർഹതയുള്ള യുവജനങ്ങൾക്ക് അവസരങ്ങൾ ഇടത് ഭരണത്തിൽ ഇല്ലാതാകുകയാണെന്നും  കെ പി സി സി വക്താവ് രാജു പി നായർ പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ ദുർ ഭരണത്തിനും അവകാശ ലംഘനത്തിനും എതിരെ കെ എസ് എസ് പി എ സംസ്ഥാന ജനറൽ സെക്രട്ടറി ടി. എസ് സലിം നയിക്കുന്ന ദക്ഷിണമേഖല ജീവിത സമര യാത്രയുടെ ജില്ലാതല സമാപന സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബോട്ടു ജെട്ടി മൈതാനിയിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന സമ്മേളനത്തിൽ നഗര സഭ ചെയർപേഴ്സൺ അബ്ദുൽസലാം റാവുത്തർ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മോഹൻ ഡി ബാബു മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എസ്.പി. എ ജില്ലാ പ്രസിഡൻ്റ് പി.ജെ ആന്റണി, സെക്രട്ടറി എം. കെ ശ്രീരാമചന്ദ്രൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ.എൻ ഹർഷകുമാർ, പി. കെ മണിലാൽ, ഗിരിജാ നായർ, സംസ്ഥാന കമ്മിറ്റി അഗം പി. വി സുരേന്ദ്രൻ, കെ. കെ രാജു, ഇടവട്ടം ജയകുമാർ, ലീല അക്കരപ്പാടം, ബി.ഐ പ്രദീപ്കുമാർ, ബ്ലേക്ക് കോൺഗ്രസ് പ്രസിഡൻ്റുമാരായ പി.ഡി ഉണ്ണി, എം.കെ ഷിബു തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി ജാഥാ ക്യാപ്റ്റനെ കച്ചേരിക്കവലയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചു. വനിതാ ഫോറം പ്രവർത്തകർ അടക്കം നൂറ് കണക്കിന് പെൻഷൻ ജീവനക്കാർ പങ്കെടുത്തു.




 

Follow us on :

More in Related News