Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമണ്ണ എം.എൽ.പി. സ്കൂളിൽ കബ്ബ്–ബുൾബുൾ യൂണിറ്റ് ക്യാമ്പ്

05 Oct 2026 09:40 IST

Jithu Vijay

Share News :

കോട്ടക്കൽ : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പെരുമണ്ണ എം.എൽ.പി. സ്കൂൾ കബ്ബ്–ബുൾബുൾ യൂണിറ്റിന്റെ ക്യാമ്പ് പെരുമണ്ണ എം.എൽ.പി. സ്കൂളിൽ നടന്നു. പെരുമണ്ണ–ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാഹിറ സി.സി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


കബ്ബ്–ബുൾബുൾ ചാരിറ്റി വിങ്ങിന്റെ ലോഗോ പ്രകാശനം പെരുമണ്ണ–ക്ലാരി ഗ്രാമപഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ ചെമ്മിളി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. പ്രസാദിന് നൽകി നിർവഹിച്ചു.


വാർഡ് മെമ്പർ ബഷീർ, സ്റ്റേറ്റ് കമ്മീഷണർ ഹെഡ്ക്വാർട്ടേഴ്സ് ബഷീർ അഹമ്മദ്, എ.എസ്.ഒ.സി. നൂറുൽ അമീൻ, ഹെഡ്മാസ്റ്റർ മനോജ് കെ.സി., ജില്ലാ കമ്മീഷണർ (കബ്ബ്) പി.കെ. ശാക്കിർ, പി.ടി.എ. പ്രസിഡന്റ് മുസ്തഫ എന്ന മുത്തു, പി.ടി.എ. വൈസ് പ്രസിഡന്റ് മുഹമ്മദ് അലി പുല്ലത്തിയിൽ എന്നിവർ ആശംസകൾ നേർന്നു.


ക്യാമ്പിന്റെ ഭാഗമായി വിവിധ അഡ്വഞ്ചർ ആക്ടിവിറ്റികളും ഗെയിമുകളും സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രവർത്തനമായ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. സുഫ്യാൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


വൈകീട്ട് നടന്ന ക്യാമ്പ് ഫയർ സ്റ്റേറ്റ് അഡൾട്ട് റിസോഴ്സ് കമ്മീഷണർ (ഗൈഡ്) വഹീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജൈസൽ പരപ്പനങ്ങാടി, സുവൈബ ടീച്ചർ കണ്ണൂർ, ഷംന ടീച്ചർ, സഫ്വാൻ മാസ്റ്റർ എന്നിവർ ക്യാമ്പ് ഫയറിന് നേതൃത്വം നൽകി.


സുബൈദ ടീച്ചർ, സഫ്വാൻ മാസ്റ്റർ, ഫഹദ് മാസ്റ്റർ എന്നിവരോടൊപ്പം യൂണിറ്റ് ലീഡർമാരായ ബുഷ്റ, നീതു, സെമീന, റാഷിദ, കദീജ, ഹാജറ, സലീന, ജസീല, ഷരീഫ, ഷഹർബാൻ, നസീബ, അലീസ, അഫ്സാന, ഫസീല, ഷക്കീബ, ഹസ്മത്ത്, നിഹാൽ, സഫ്ന, റിഫഷറിൻ എന്നിവർ ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News