Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സമ്മര്‍ ക്യാമ്പ് പ്രവേശനം

07 Apr 2024 20:38 IST

enlight media

Share News :

കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വേനല്‍ക്കാല ക്യാമ്പിൽ പ്രവേശനം തുടരുന്നു. 7 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ രണ്ടിന് ആരംഭിച്ച ക്യാമ്പുകള്‍ മെയ് 20 ന് അവസാനിക്കും. 


ബാഡ്മിൻ്റൺ, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ ബോൾ, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ചെസ്സ്, വോളിബോൾ തുടങ്ങിയ ഇനങ്ങളിലാണ് ഏതാനും ഒഴിവുകളുള്ളത് . പരിചയ സമ്പന്നരും പ്രശസ്തരുമായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം, കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം, നടുവണ്ണൂര്‍ വോളിബോള്‍ അക്കാഡമി തുടങ്ങിയ ഇടങ്ങളിലാണ് വിവിധ കായിക ഇനങ്ങളിലുള്ള ക്യാമ്പുകളുള്ളത്. 


പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്


www.sportscouncilkozhikode.com

ഫോണ്‍: 8078182593, 0495-2722593.

Follow us on :

More in Related News