Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം ഡി എം എ യുമായി കൂത്താളി സ്വദേശിയെ വീട്ടിൽ നിന്നും പിടികൂടി.

23 Jun 2025 08:11 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര :കൂത്താളിയിൽ വീട്ടിൽ നിന്നും മാരക ലഹരി മരുന്നായ എം ഡി എം എ യുമായി വിൽപനക്കാരൻ പിടിയിൽ. കൂത്താളി സ്വദേശി ചെമ്പോടൻ പൊയിൽ ഹംസയുടെ മകൻ അനസാണ് പോലീസിൻ്റെ പിടിയിലായത്. കൂത്താളി ,കടിയങ്ങാട് പേരാമ്പ്ര, കുറ്റ്യാടി പ്രദേശങ്ങളിൽ ലഹരി ഉപയോക്താക്കൾക്ക് വലിയ തോതിൽ ലഹരി വിതരണം ചെയ്തു വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രതിക്കായി പോലീസ് വലവിരിക്കുകയായിരുന്നു. ഇയാളുടെ അടുത്ത സുഹൃത്ത് കരുവണ്ണൂർ സ്വദേശി റിസ്വാൻ എന്നയാളെ 70 ഗ്രാം എം ഡി എം എയുമായി കഴിഞ്ഞ ദിവസം പേരാമ്പ്ര പോലീസ് പിടികൂടിയിരുന്നു. പ്രതി അനസിന് റിസ്വാൻ വലിയ അളവിൽ എം.ഡി.എംഎ വിൽപനക്കായി നൽകിയ വിവരം പോലീസിനു ലഭിച്ചിരുന്നു. 


അനസ് യുവാക്കൾക്കും പെൺകുട്ടികൾക്കും ലഹരി മരുന്ന് വിൽക്കാറുണ്ടെന്നും ഇയാളുടെ കൈവശം വിൽപനക്ക് തയ്യാറാക്കിവെച്ച എം ഡി എം എ ഉണ്ടെന്നുമുള്ള രഹസ്യവിവരത്തെ തുടർന്ന് പേരാമ്പ്ര ഡിവൈ എസ് പി സുനിൽ കുമാറിൻ്റെ കീഴിലെ ലഹരി വിരുദ്ധസ്ക്വാഡും റൂറൽ ജില്ലാപോലിസ് മേധാവി കെ.ഇ. ബൈജുവിന്റെ കീഴിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡംഗങ്ങളും പേരാമ്പ്ര ഇൻസ്പെക്ടർ ജംഷീദിൻ്റെ നിർദ്ദേശപ്രകാരം പേരാമ്പ്ര എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

പ്രതിയുടെ വീട്ടിൽ സൂക്ഷിച്ച 3.096 ഗ്രാം എം. ഡി.എം.എ

പോലീസ്  കണ്ടെടുത്തു. പോലീസ് ഒരു മാസമായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ലഹരിക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പേരാമ്പ്ര ഡിവൈ എസ് പി അറിയിച്ചു.

Follow us on :

Tags:

More in Related News