Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2025 03:35 IST
Share News :
ദോഹ: ഖത്തർ ഗവണ്മെന്റിന് കീഴിലുള്ള വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷൂറൻസ് ഫണ്ടുമായി സഹകരിച്ച് കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി ഗ്രാന്റ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു . ന്യൂ സലത്തയിലെ അൽഅറബി സ്പോർട്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഇഫ്താർ മീറ്റ് വൻ പ്രവർത്തക പങ്കാളിത്തത്താലും മികച്ച സംഘാടനത്താലും ശ്രദ്ധേയമായി.
വൈകീട്ട് നാലിന് ആരംഭിച്ച പരിപാടിയിൽ വർക്കേഴ്സ് സപ്പോർട്ട് ഇൻഷുറൻസ് ഫണ്ട് അതോറിറ്റി പ്രതിനിധികളായ സാലിം ദർവീഷ് അൽ മുഹന്നദി, ഖാലിദ് അബ്ദുറഹ്മാൻ ഫഖ്‌റു, അബ്ദുല്ല മുഹമ്മദ് ഹസൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള, ഐ.സി.സി അഡ്വൈസ്വറി കൗൺസിൽ ചെയർമാൻ പി.എൻ ബാബു രാജ്, കുഞ്ഞമ്മദ് പേരാമ്പ്ര, ഫൈസൽ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. റമളാൻ സന്ദേശ പ്രഭാഷണം ഫനാർ ഇസ്ലാമിക് സെന്റർ പ്രതിനിധി സക്കറിയ്യ അൽ നൂരി നിർവഹിച്ചു. ഇന്ത്യൻ എംബസി അപ്പെക്സ് ബോഡി ഐ.എസ്.സി അഡ്വൈസ്വറി കൗൺസിൽ ചെയർപേഴ്സൻ ആയി നോമിനേറ്റ് ചെയ്യപ്പെട്ട കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ .അബ്‌ദു സമദ്, ഐ.സി.സി, ഐ.സി.ബിഎഫ് മാനേജിങ് കമ്മിറ്റികളിൽ ഭാരവാഹിത്വം ലഭിച്ച കെഎംസിസി നേതാക്കളായ അഫ്സൽ അബ്ദുൽ മജീദ്, ജാഫർ തയ്യിൽ എന്നിവർക്ക് ചടങ്ങിൽ അനുമോദന ഹാരം അണിയിച്ചു.
സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുൽ സമദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി നേതാക്കളായ എം.പി ഷാഫി ഹാജി എസ്എ.എം ബഷീർ, അബ്ദു നാസർ നാച്ചി, എ.വി അബൂബക്കർ ഖാസിമി, സി.വി ഖാലിദ്, പി.വി മുഹമ്മദ് മൗലവി, സംസ്ഥാന ഭാരവാഹികളായ പി.കെ അബ്‌ദു റഹീം , ടി.ടി.കെ ബഷീർ, ആദം കുഞ്ഞി, സിദ്ധീഖ് വാഴക്കാട്, അജ്മൽ നബീൽ, അഷ്‌റഫ് ആറളം, അലി മൊറയൂർ , താഹിർ താഹ ക്കുട്ടി, വി.ടി.എം സാദിഖ്, സൽമാൻ എളയടം, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത്, ശംസുദ്ധീൻ വാണിമേൽ എന്നിവർ നേതൃത്വം നൽകി. ഉപദേശക സമിതി അംഗങ്ങൾ, വിവിധ ജില്ല,ഏരിയ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ, സബ്ബ് കമ്മിറ്റികൾ എന്നിവയുടെ ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു. സോഷ്യൽ ഗാർഡ് വളണ്ടിയർ ടീമിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ ഏകോപിപ്പിച്ചു.
ഡോ. ബഹാവുദ്ധീൻ ഹുദവി നിസ്കാരത്തിന് നേതൃത്വം നൽകി. നാസർ ഫൈസി ഖിറാഅത്ത് നിർവഹിച്ചു. ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറർ പി.എസ്എം ഹുസൈൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.