Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Mar 2026 17:29 IST
Share News :
കോട്ടയം: വികസനത്തുടർച്ചയും ജനകീയ രാഷ്ട്രീയവും ഉയർത്തിപ്പിടിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി പുതുപ്പള്ളി നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ.എം. രാധാകൃഷ്ണൻ പുതുപ്പള്ളി പഞ്ചായത്തിൽ വ്യാഴാഴ്ച പര്യടനം നടത്തി. സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (എസ്.എം.ഇ) ക്യാമ്പസിൽ എത്തിയ സ്ഥാനാർത്ഥിക്ക് വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ഉജ്വല സ്വീകരണമാണ് നൽകിയത്.
രാവിലെ ക്യാമ്പസ് കവാടത്തിൽ എത്തിയ സ്ഥാനാർത്ഥിയെ ഏറെ ആവേശത്തോടെയാണ് വിദ്യാർത്ഥി സമൂഹം വരവേറ്റത്. ക്യാമ്പസിലെ വിവിധ ഡിപ്പാർട്ടുമെന്റുകൾ സന്ദർശിച്ച അദ്ദേഹം വോട്ടർമാരോട് നേരിട്ട് വോട്ടഭ്യർത്ഥിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കി വരുന്ന വിപ്ലവകരമായ മാറ്റങ്ങളും വികസന നേട്ടങ്ങളും ചർച്ചയായ സന്ദർശനത്തിൽ, പുതുപ്പള്ളിയുടെ സമഗ്ര പുരോഗതിക്കായി എൽ.ഡി.എഫ് പക്ഷം ചേരേണ്ടതിന്റെ പ്രസക്തി അദ്ദേഹം ഓർമ്മിപ്പിച്ചു.
വിദ്യാർത്ഥികളുമായും യുവാക്കളുമായും സംവദിച്ച സ്ഥാനാർത്ഥി, നാടിന്റെ ഭാവി സുരക്ഷിതമാക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന ഉറച്ച വിശ്വാസം പങ്കുവെച്ചു. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പര്യടനം തുടരും. സ്വീകരണ പരിപാടികളിൽ പ്രമുഖ മുന്നണി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.