Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് ജേതാക്കളെ അനുമോദിച്ചു

11 Nov 2024 17:56 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

 കൊടകര ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് ജേതാക്കളെ അനുമോദിച്ചു

കൊടകര: കേരള സ്‌കൂള്‍ ഒളിമ്പിക്‌സില്‍ വിജയികളായ വിദ്യാര്‍ഥികളെ കൊടകര സെന്‍ര് ഡോണ്‍ബോസ്‌കോ ഹൈസ്‌കൂളില്‍ അനുമോദിച്ചു. ബോള്‍ ബാഡ്മിന്റണ്‍ അണ്ടര്‍ 19 കാറ്റഗറിയില്‍ ഒന്നാം സ്ഥാനം നേടിയ ജില്ല ടീം അംഗം കെ.ആര്‍.നവനീത , ജൂനിയര്‍ വിഭാഗം ടെന്നീസില്‍ കേരള ടീം അംഗവും കേരളത്തിലെ മികച്ച താരവുമായി തെരഞ്ഞെടുക്കപ്പെട്ട എയ്ഞ്ചല്‍ ജസ്റ്റിന്‍, സബ്ജൂനിയര്‍ വിഭാഗം ടെന്നീസില്‍ കേരള ടീം അംഗമായി തെരഞ്ഞെടുക്കപ്പെട്ട കാര്‍ത്തിക എസ്. മേനോന്‍, ജൂനിയര്‍ വിഭാഗം ടെന്നീസില്‍ സെക്കന്‍ഡ് റണ്ണറപ്പായ എയ്ഞ്ചല്‍ ജസ്റ്റിന്‍, ആദിത്യ ആദല്‍, എം. എം.ആന്‍ഡ്രിയ , അനഘ അനിലന്‍, സബ്ജൂനിയര്‍ വിഭാഗം ടെന്നീസില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കാര്‍ത്തിക എസ.് മേനോന്‍, വി. പി.അന്‍വിദ , എം. എസ്.എയ്ഞ്ചല്‍ റോസ് ,ജൂനിയര്‍ വിഭാഗം നീന്തല്‍ മത്സരത്തില്‍ സമ്മാനാര്‍ഹയായ ആല്‍ബിയ പ്രദീപ് എന്നിവരെയാണ് അനുമോദിച്ചത്. കൊടകര പഞ്ചായത്തംഗം പ്രനില ഗിരീശന്‍ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി. ആര്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക സിസ്റ്റര്‍ സംഗീത,

എംപിടിഎ പ്രസിഡന്റ് ലിജി ജോബി ,അധ്യാപക പ്രതിനിധി എം.വി.സിബി ,കായികാധ്യാപിക കെ.ആര്‍.ബീന ,സ്‌കൂള്‍ ലീഡര്‍ ആഗ്‌ന മേരി ജിജു

 എന്നിവര്‍ പ്രസംഗിച്ചു.

Follow us on :

More in Related News