Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കീഴൂർ ഭഗവതി വിലാസം 1706 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും ജൂബിലി ഹാളിന്റെ ഉദ്ഘാടനവും നടന്നു.

30 Dec 2025 17:27 IST

SUNITHA MEGAS

Share News :

 കടുത്തുരുത്തി :കീഴൂർ,

കീഴൂർ ഭഗവതി വിലാസം 17 0 6 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും ജൂബിലി ഹാളിന്റെ ഉദ്ഘാടനവും പ്രസിഡന്റ് കെ സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് പിജിഎം നായർ നിർവഹിച്ചു......

 അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണവും 75 വയസ്സ് പൂർത്തിയായ അംഗങ്ങളെ ആദരിക്കുകയും ചെയ്തു.....

 സെക്രട്ടറി രാജീവ് ആർ സ്വാഗതം പറഞ്ഞ യോഗത്തിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് പി വേണുഗോപാൽ, താലൂക്ക് യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ, ഡോക്ടർ ശിവദാസ്, വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു. എൻഎസ്എസ് താലൂക്ക് വനിതാ യൂണിയൻ പ്രസിഡണ്ട് കെ ജയലക്ഷ്മി, അസിസ്റ്റന്റ് സെക്രട്ടറി മുരുകേഷ്, ഇന്ദിര മുരളീധരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു...

 പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മുളക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളെ യോഗത്തിൽ ആദരിച്ചു....

 തുടർന്ന് എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം വി കെ ശ്രീകുമാറിന്റെ സോപാനസംഗീതം എൻഎസ്എസ് വനിതാ, സമാജം കല്ലറ അവതരിപ്പിച്ച തിരുവാതിര,അക്ഷജ് നായർ ആൻഡ് മാധവിന്റെ ഭഗവത് ഗീത പാരായണം, സരിത ആൻഡ് വിസ്മയ എന്നിവരുടെ വയലിൻ തുടങ്ങി നിരവധി നൃത്ത പരിപാടികളും, ഗാനലാപനവും ചടങ്ങിന് കൊഴുപ്പ് കൂട്ടി.....




 

Follow us on :

More in Related News