Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കീഴൂർ ഭഗവതി വിലാസം 17 06 എൻഎസ്എസ് കരയോഗത്തിന്റെ സംയുക്ത വാർഷിക പൊതുയോഗവും, ഓണാഘോഷവും

29 Aug 2026 10:46 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കീഴൂർ ഭഗവതി വിലാസം 17 06 എൻഎസ്എസ് കരയോഗത്തിന്റെ സംയുക്ത വാർഷിക പൊതുയോഗവും, ഓണാഘോഷവും,കേരള ജല വിഭവ.. ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മോൻസ് ജോസഫിന് സ്വീകരണവും നൽകി. കീഴൂർ എൻഎസ്എസ് കരയോഗത്തിന്റെ യും വനിതാ സമയത്തിന്റെയും ബാലസഭയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് പ്രസിഡണ്ട് സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ വൈക്കം താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് പി ജി എം നായർ യോഗം ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി രാജീവ് അറക്കൽ സ്വാഗതം പറഞ്ഞ യോഗത്തിൽ മന്ത്രി ബോൺസ് ജോസഫിനെ പൊന്നാട ചാർത്തി കരയോഗം പ്രസിഡന്റ് ആദരിച്ചു യൂണിയൻ പ്രതിനിധി ബാലചന്ദ്രൻ നായർ മന്ത്രിക്ക് ഉപകാരം സമർപ്പണവും നടത്തി... എന്റെ താലൂക്ക് യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ, വനിതാ യൂണിയൻ പ്രസിഡണ്ട് ജയ ലക്ഷ്മി, യൂണിയൻ കമ്മിറ്റി മനോജ് കൃഷ്ണ, മുരുകേശ്, ശ്യാമ ശ്രീവത്സം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.... തുടർന്ന് വനിതാ സമാജം അംഗങ്ങളുടെ തിരുവാതിര, മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ മത്സരങ്ങൾ, ഓണസദ്യ, സമ്മാനവിതരണം എന്നിവ നടന്നു.

Follow us on :

More in Related News