Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തുകാരുടെ പൂർണ്ണ സഹകരണത്തോടെ കായലോര ബീച്ച് ശുചീകരണത്തിന് തുടക്കം കുറിച്ചു; നൂറ് കണക്കിന് പേർ പങ്കാളികളായി.

05 Feb 2026 20:30 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ നഗര ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വൃത്തിയുള്ള നഗരത്തിനായി നമുക്ക് കൈകോർക്കാം എന്ന മുദ്രാവാക്യവുമായി നൂറ് കണക്കിന്

ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ നഗരശുചീകരണം ഒരു പുതിയ അനുഭവമായി മാറി. വൻജന പങ്കാളിത്തത്തോടെയാണ് കായലോര ബീച്ചും പരിസരവും വൃത്തിയാക്കൽ പദ്ധതി ആരംഭിച്ചത്. രാവിലെ നഗരസഭയിൽ നിന്നും ജാഥയായി എത്തിയാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ശുചീകരണ യജ്ഞം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സൗദാമിനി അഭിലാഷ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാന്മാർ, കൗൺസിലർമാർ, നഗരസഭാജീവനക്കാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ,ഹരിത കർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ നഗരസഭയുടെ കണ്ടിജൻ്റ് ജീവനക്കാർ തടങ്ങി സമൂഹത്തിലെ ഒട്ടനവധി പേർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. വരും ദിവസങ്ങളിൽ നഗരത്തിലെ മറ്റു ഭാഗങ്ങളിലും ശുചീകരണ പ്രവർത്തനം നടത്തുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.

Follow us on :

More in Related News