Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർഷകസംഘം മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി

19 Jan 2026 17:10 IST

CN Remya

Share News :

കോട്ടയം: കേരള കർഷകസംഘം 2026 വർഷത്തെ മെമ്പർഷിപ്പ്‌ പ്രവർത്തനങ്ങൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പാമ്പാടി വെള്ളൂർ കാട്ടാങ്കുന്നിൽ കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ നിർവഹിച്ചു. മികച്ച കർഷകനുള്ള പുരസ്‌കാരങ്ങൾ നേടിയ മാതൃകാ കർഷകൻ ഷാജിക്ക് ആദ്യ മെമ്പർഷിപ്പ്‌ നൽകിയായിരുന്നു ഉദ്ഘാടനം.​​​കർഷകസംഘം പുതുപ്പള്ളി ഏരിയ സെക്രട്ടറി കെ എസ് ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം സന്തോഷ് വർക്കി, ലോക്കൽ കമ്മറ്റി സെക്രട്ടറി ടി എസ് റെജി, കർഷകസംഘം നേതാക്കളായ പി എ വർഗീസ്, ടി ബി സുഭാഷ്, ലിജു എസ് വി തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News