Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2026 15:55 IST
Share News :
കോട്ടക്കൽ : ഏകദേശം പത്ത് വർഷങ്ങൾക്ക് മുമ്പ് പെരുമണ്ണ ക്ലാരി അബുദാബി കെ.എം.സി.സി നടത്തിയിരുന്ന 'അൽ സലാമ', 'അൽ അൻസാർ' എന്നീ കാരുണ്യ പ്രവർത്തന ഫണ്ടുകളിൽ നിന്നും ബാക്കിവന്ന തുക സി.എച്ച് സെന്ററിന് കൈമാറി. കുറ്റിപ്പാല ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസിൽ വെച്ച് ചേർന്ന ഭാരവാഹികളുടെ കൂടിയാലോചന യോഗത്തിലെ തീരുമാനപ്രകാരമാണ് തുക കൈമാറിയത്. കമ്മിറ്റിയുടെ പക്കലുണ്ടായിരുന്ന മുഴുവൻ തുകയും എം.പി. ഇ.ടി. മുഹമ്മദ് ബഷീറിന് കൈമാറുകയായിരുന്നു.
റിഷാദ് മണ്ണിങ്ങൽ, റഷീദ് ഏലായി, സിദ്ദീഖ് ഹാജി അരിമണി ചോല, ഷബീർ മണ്ണിങ്ങൾ, റിയാസ് പാലാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. ഇതോടെ മേൽപ്പറഞ്ഞ സംഘടനകളുടെ പേരിൽ നടത്തിയിരുന്ന എല്ലാ പ്രവർത്തനങ്ങളും ഔദ്യോഗികമായി മരവിപ്പിച്ചതായും, ഇക്കാലമത്രയും ഇതിനോട് സഹകരിച്ച എല്ലാ പ്രിയ പ്രവർത്തകരെയും നന്ദിപൂർവ്വം അറിയിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.