Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനസാക്ഷ്യം അദാലത്ത് ജില്ലാതല ഉദ്ഘാടനം ജൂലൈ 13 ന്

11 Jul 2026 12:04 IST

Jithu Vijay

Share News :

മലപ്പുറം : പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും നേരിട്ട് ജനങ്ങളിലേക്ക്. തീര്‍പ്പാക്കാത്ത പരാതികള്‍ക്ക് പരിഹാരം കാണാന്‍ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന 'ജനസാക്ഷ്യം' പരാതി പരിഹാര അദാലത്തിന് ജൂലൈ 13ന് തുടക്കമാകും.


ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിത്യേന പരാതികളുമായി നിരവധിയാളുകള്‍ ജില്ലാ പഞ്ചായത്തിലും കലക്ട്രേറ്റിലും എത്തുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ അവരിലേക്ക് നേരിട്ടെത്തുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അടിസ്ഥാനത്തിലാണ് അദാലത്തുകള്‍ നടക്കുക. നഗരസഭാ പരിധിയിലെ ജനങ്ങളെയും അദാലത്തിന്റെ ഭാഗമാക്കും. എല്ലാ അദാലത്തുകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ ഹെല്‍പ്പ് ഡഡ്ക്കുകള്‍ പ്രവര്‍ത്തിക്കും.


ജനസാക്ഷ്യം അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം 13ന് രാവിലെ ഒന്‍പതിന് ആനക്കയം ഗ്രാമ പഞ്ചായത്തിലെ ബിസ്മി ഓഡിറ്റോറിയത്തില്‍ നടക്കും. വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷനാകും. ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ പരാതികള്‍ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.പി സ്മിജി, വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷാഹിന നിയാസി, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


പരാതി തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥരും


ജനസാക്ഷ്യം പരാതി പരിഹാര അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കാന്‍ ജനപ്രതിനിധികള്‍ക്കും ജില്ലാ കലക്ടര്‍ക്കും കൂടെ ഉദ്യോഗസ്ഥ സംഘവും എത്തും. ജില്ലാ പൊലീസ് മേധാവി, സബ് കളക്ടര്‍മാര്‍, ഡെപ്യൂട്ടി കലക്ടമാര്‍, തഹസില്‍ദാര്‍, തദ്ദേശസ്ഥാപന ജോയിന്റ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, അഗ്രിക്കള്‍ച്ചര്‍ പ്രിന്‍സിപ്പല്‍ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, സര്‍വെയും ഭൂരേഖയും വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍, ജില്ലാ രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍, ജില്ലാ ജിയോളജിസ്റ്റ്, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ഡി.ടി.പി.സി സെക്രട്ടറി, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍, എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, ഐ.ടിമിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം അദാലത്തില്‍ ഉണ്ടാകും.

Follow us on :

More in Related News