Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് മദ്രസ വിദ്യാർഥികൾ

11 Jul 2026 15:59 IST

Jithu Vijay

Share News :

തിരൂരങ്ങാടി : കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം.) വിദ്യാഭ്യാസ ബോർഡിന്റെ സംസ്ഥാനതല ആഹ്വാനത്തിന്റെ ഭാഗമായി തിരൂരങ്ങാടി നൂറുൽ ഇസ്‌ലാം മദ്രസയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ബാല്യകാലം മുതൽ വിദ്യാർഥികളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

കണ്ണങ്കണ്ടി മൊയ്‌ദു വക്കീൽ അന്തരിച്ചു

​മദ്രസാ ലീഡർ ഫാത്തിമ ഹന്ന വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സദർ മുദരിസ് എൻ.പി. അബു മാസ്റ്റർ ലഹരി വിരുദ്ധ സന്ദേശം നൽകി. ധാർമിക വിദ്യാഭ്യാസവും ആത്മീയ മൂല്യങ്ങളും ജീവിതശീലമാക്കുന്ന തലമുറയാണ് ലഹരിമുക്ത സമൂഹത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു.

​സ്റ്റാഫ് സെക്രട്ടറി മുനീർ താനാളൂർ, സി. എൻ. അബ്ദുൽ നാസർ മദനി, ഒ.പി. അനീസ് ജാബിർ, വി. അലി, പി. ഫഹദ്, കെ. അനീസ്, ടി.കെ. ജംഷീന ടീച്ചർ, കെ.പി. ഖദീജ ടീച്ചർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News