Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2024 21:13 IST
Share News :
മസ്‌കറ്റ്: : കൈരളി മബേലയും അൽ സലാമ പോളിക്ലിനിക്കും സംയുക്തമായി ഒമാൻ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ അൽ സലാമ പോളിക്ലിനിക് മബേലയിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ആതുരസേവനരംഗത്ത് പത്തു വർഷം പൂർത്തിയാക്കിയ അൽ സലാമ, വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ രക്തദാന ക്യാമ്പിൽ എഴുപതോളംപേർ രക്തദാതാക്കളായി. രക്തദാതാക്കൾക്ക് 82 ഒമാനി റിയാലിൻ്റെ ഹെൽത്ത് പാക്കേജ് സൗജന്യമായും ഒരു വർഷത്തെ സൗജന്യ പരിശോധന കാർഡും ക്യാമ്പിൽ വിതരണം ചെയ്തു.
പ്രസ്തുത പരിപാടിയിൽ മെഡിക്കൽ ഡയറക്‌ടർ ഡോ.റഷീദ് അലി, ഹോസ്‌പിറ്റൽ ഡയറക്‌ടർ ഡോ.ടി.ടി സിദിഖ് മങ്കട, സീനിയർ മാർക്കറ്റിംഗ് മാനേജർ നികേഷ് പൂന്തോട്ടത്തിൽ, കൈരളി മബേല അംഗങ്ങളായ സജീഷ്, സുജിത്ത്, ശശി സി.പി, അൻസാർ, പ്രജിഷ, സോന, അശ്വതി, അനിൽ കോടിയേരി, നവീൻ, റമീനാസ്, വിനോദ് എന്നിവരും പങ്കെടുത്തു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.