Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2026 19:24 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നിന്നും സ്ഥലം മാറി പോകുന്ന വൈദീകര്‍ക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ യാത്രയയ്പ്പ് നല്‍കി. ഇടവക ദേവാലയത്തില്‍ രാവിലെ നടന്ന സമൂഹബലിയെ തുടര്‍ന്നാണ് യാത്രയയ്പ്പ് സമ്മേളനം നടന്നത്. വലിയപള്ളിയും താഴത്തുപള്ളിയും ഒരമ്മ പെറ്റ മക്കളെ പോലെ സ്വരുമയോടെ പ്രവര്‍ത്തിക്കാനായതും ഏല്ലാ കാര്യങ്ങളിലും പരസ്പരം സ്‌നേഹവും ഐക്യവും പുലര്‍ത്താനായതും താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ കാണിച്ച വലിയ കരുതലാണെന്ന് കടുത്തുരുത്തി വലിയപള്ളി വികാരി റവ.ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ പറഞ്ഞു. സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. താന്‍ പ്രസംഗം കണ്ടുപഠിച്ചതും വളര്‍ന്നതും ചന്ദ്രന്‍കുന്നേലച്ചനില്‍ നിന്നാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ സ്മരിച്ചു. ഇടവകാംഗവും സണ്‍ഡേസ്‌കൂള്‍ അധ്യാപകനുമായിരുന്ന മോന്‍സ് ജോസഫ് എംഎല്‍എ സമ്മേളനത്തില്‍ മുഖ്യപ്രഭാണം നടത്തുകയായിരുന്നു. അപരിചിതരായി വന്നു സ്വന്തക്കാരായി മടങ്ങുന്നവരാകണം വൈദീകരെന്ന് മറുപടി പ്രസംഗം നടത്തിയ ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രകുന്നേല്‍ പറഞ്ഞു. അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരിയാട്ടാണ് ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ പോകുന്നത്. ചോലത്തടം സെന്റ് മേരീസ് പള്ളി വികാരിയായി പോകുന്ന സഹവികാരി ഫാ.ജോണ്‍ നടുത്തടം, വടകര പള്ളി സഹവികാരിയായിട്ടാണ് ഇടവകാഗവും നവവൈദീകനുമായ ഫാ.സോവ്യര്‍ മുക്കുടിക്കാട്ടില്‍ ചുമതലയേല്‍ക്കുന്നത്. മൂന്ന് വൈദീകര്‍ക്കാണ് യാത്രയയ്പ്പ് നല്‍കിയത്. ഫാ.ജോണ്‍ നടുത്തടം, ഫാ.സേവ്യര്‍ മുക്കുടിക്കാട്ടില്‍, താഴത്തുപള്ളി സഹവികാരി ഫാ.അബ്രാഹം പെരിയപ്പുറത്ത്, കൈക്കാരന്മാരായ ജോസ് ജെയിംസ് നിലപ്പന, സണ്ണി ജോസഫ് ആദപ്പള്ളില്‍, ദര്‍ശന സമൂഹത്തിന്റെ പ്രസിഡന്റ് ജോണ്‍ കെ.ആന്റണി കുറിച്ച്യാപ്പറമ്പില്‍, സണ്‍ഡോസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടോമി കരിക്കാട്ടില്‍, മനോജ് പുലയിരിക്കുംതടം, ടോമി നിലപ്പന, ആലീസ് പണ്ടാരത്തിക്കാലാ എന്നിവര്‍ പ്രസംഗിച്ചു. ഇടവകയുടെയും വിവിധ സംഘടനകളുടെയും സ്‌നേഹോപകാരങ്ങള്‍ വൈദീകര്‍ക്ക് സമ്മാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.